Kerala
തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

കിളിമാനൂര്‍: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി. മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം മേല്‍ശാന്തി ജയകുമാരര്‍ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. മേല്‍ശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ജയകുമാരന്‍ മരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
Kerala
റേഷൻ കട അറിയിപ്പ്


1) 2025 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 03.03.2025 (തിങ്കളാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
(2) 04.03.2025 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
(3) 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 05.03.2025 (ബുധനാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മാർച്ച് മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)
Kerala
സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കും


തിരുവനന്തപുരം: സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അടുത്ത അധ്യയനവർഷം മുതൽ കാമറ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസുകളിൽ ഡ്രൈവറുടെ കാബിനിൽ ഉൾപ്പെടെ കാമറ വെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.കോടതി നിർദേശവും അതാണ്. എതിർത്തിട്ട് കാര്യമില്ല. സ്വകാര്യ ബസ് ജീവനക്കാർ കുറ്റവാളികളെല്ലെന്ന് ഉറപ്പിക്കാൻ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അത് ഉറപ്പാക്കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ചെക്പോസ്റ്റിൽ അഴിമതി അവസാനിപ്പിക്കും.വിജിലൻസ് പരിശോധന തുടരും. കൃത്യമായി നടപടിയുണ്ടാകും. ഉദ്യോഗസ്ഥർ എല്ലാവരും കള്ളന്മാരെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഞ്ചാം തീയതിക്കുമുമ്പ് ശമ്പളം നൽകും. ഇക്കാര്യത്തിൽ ബാങ്കുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാസ്പോര്‍ട്ട് കിട്ടുന്നതെങ്ങനെ, എങ്ങനെ അപേക്ഷിക്കാം, എന്തൊക്കെ രേഖകള്‍ അറിയേണ്ടതെല്ലാം


വിദേശകാര്യ മന്ത്രാലയമാണ് നമ്മുടെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തു നല്‍കുന്നത് പാസ്പോര്‍ട്ട് ആക്ട് (1967) പ്രകാരമുള്ള പ്രധാന രേഖയാണിത്. പാസ്പോര്‍ട്ട് ഒരേ സമയം നമ്മുടെ പൗരന്മാരെ വിദേശ യാത്ര ചെയ്യാന്‍ സഹായിക്കുകയും വിദേശത്ത് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖയായി വര്‍ത്തിക്കുകയും ചെയ്യുന്നു.എങ്ങനെ പാസ്പോര്‍ട്ട് കിട്ടും?
പാസ്പോര്‍ട്ട് സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 93 പാസ്പോര്‍ട്ട് ഇഷ്യൂയിംഗ് ഓഫീസുകളും ലോകമെമ്പാടുമുള്ള 197 നയതന്ത്ര കാര്യാലയങ്ങളും വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (PSK) വഴിയും സെന്‍ട്രല്‍ പാസ്പോര്‍ട്ട് ഓര്ഗനൈസേഷന് (CPO) വഴിയും പാസ്പോര്‍ട്ട് ലഭ്യമാക്കുന്നു.
പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നത് എങ്ങനെ?
പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നാമറിയേണ്ട പ്രധാന വിവരങ്ങള്‍ ഇവയാണ്:
ഔദ്യോഗിക വെബ്സൈറ്റ്: www.passportindia.gov.in
മൊബൈല്‍ ആപ്പ്: Android, iOS എന്നിവയില്‍ ലഭ്യമാണ്.
കസ്റ്റമര്‍ കെയര്‍ നമ്പര്‍: 1800-258-1800
കോണ്‍സുലര്‍ സര്‍വീസസ് വിലാസം: Shri Amit Narang, Joint Secretary (CPV), CPV Division, Ministry of External Affairs, Room No. 20, Patiala House Annexe, Tilak Marg, New Delhi – 110001.
ഫാക്സ്: +91-11-23782821
ഇമെയില്‍: jscpv@mea.gov.in
പാസ്പോര്ട്ടുകള് എത്ര വിധത്തിലാണ്?
സാധാരണ പാസ്പോര്‍ട്ട് (നീല കവര്‍): വ്യക്തിഗത യാത്ര, ബിസിനസ്സ് അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി സാധാരണ പൗരന്മാര്ക്ക് നല്‍കുന്നത്.
ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് (മെറൂണ്‍ കവര്‍): ഔദ്യോഗിക യാത്രകള്‍ക്കായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നത്.
ഔദ്യോഗിക പാസ്പോര്‍ട്ട് (വെള്ള കവര്‍): ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.
പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍ എന്തൊക്കെ?
1. അഡ്രസ് പ്രൂഫ് (താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):
ബാങ്ക് പാസ്ബുക്ക് (ഫോട്ടോ പതിച്ചത്)
ലാന്‍ഡ്ലൈന്‍ അല്ലെങ്കില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ബില്‍
വാടക കരാര്‍
വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ അല്ലെങ്കില്‍ ഗ്യാസ് ബില്‍
വോട്ടര്‍ ഐഡി കാര്‍ഡ്
ആധാര്‍ കാര്‍ഡ്
ആദായ നികുതി വിലയിരുത്തല്‍ ഉത്തരവ്
തൊഴിലുടമ നല്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ ലെറ്റര്‍ഹെഡില്‍)
ഭാര്യ/ഭര്‍തൃ ബന്ധം തെളിയിക്കാന്‍ പങ്കാളിയുടെ പാസ്പോര്‍ട്ട് കോപ്പി (വിവാഹിതര്‍ക്ക്)
2. ജനനത്തീയതി തെളിയിക്കുന്ന രേഖ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):
ആധാര്‍/ഇ-ആധാര്‍
പാന്‍ കാര്‍ഡ്
വോട്ടര്‍ ഐഡി
ഡ്രൈവിംഗ് ലൈസന്‍സ്
ജനന സര്‍ട്ടിഫിക്കറ്റ്
സ്കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി രേഖ
പെന്ഷന് ഓര്‍ഡര്‍ (ഗവണ്മെന്റ് ജീവനക്കാര്‍ക്ക്)
ആര്‍ക്കൊക്കെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം?
18 വയസ്സും അതില്‍ കൂടുതലുമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് അപേക്ഷിക്കാം.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പാസ്പോര്ട്ടുകള് 5 വര്‍ഷത്തേക്കോ അല്ലെങ്കില്‍ 18 വയസ്സ് തികയുന്നത് വരെയോ-ഇവയില്‍ ഏതാണോ ആദ്യം വരുന്നത് അത് പരിഗണിക്കും.
അപേക്ഷ നല്കിയാല് എപ്പോള്‍ പാസ്പോര്‍ട്ട് കിട്ടും?
സാധാരണ പാസ്പോര്‍ട്ട്: 30-45 ദിവസം.
തത്കാല്‍ പാസ്പോര്‍ട്ട്: 7-14 ദിവസം.
പതിവുസംശയങ്ങള്‍
അപേക്ഷയുടെ സ്റ്റാറ്റസ് എങ്ങനെ അറിയാം?
പാസ്പോര്‍ട്ട് സേവ സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് ‘Track Application Status’ എന്ന ഫീച്ചര്‍ ഉപയോഗിക്കുക.
വിദേശത്ത് നിന്ന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയുമോ?
കഴിയും, ഇന്ത്യന്‍ മിഷനുകളും കോണ്‍സുലേറ്റുകളും ഈ സേവനം നല്കുന്നു.
എന്താണ് പാസ്പോര്‍ട്ട് സേവാ പ്രോജക്റ്റ്?
ഈ സംരംഭം കോള്‍ സെന്ററുകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പ്രാദേശിക ഓഫീസുകള്‍ എന്നിവ വഴി കാര്യക്ഷമമായ പാസ്പോര്‍ട്ട് സേവനങ്ങള്‍ രാജ്യവ്യാപകമായി ഉറപ്പാക്കുന്നു, സൗകര്യവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്