Connect with us

KETTIYOOR

പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം

Published

on

Share our post

നെടുംപൊയിൽ: പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം. റോഡ് നിർമ്മാണ സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയതായി പരാതി.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ബാവലി- തലശ്ശേരി അന്തർ സംസ്ഥാനപാതയിൽ പേര്യ ചുരത്തിൽ നാലാം വളവിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിച്ചിൽ ഉണ്ടാവുകയും വലിയ പാറക്കല്ലുകൾ ഇടിഞ്ഞു വീണതിനെ തുടർന്ന് നിർമ്മാണത്തിനായി സ്ഥാപിച്ച കമ്പിക്കെട്ട് തലയിൽ വീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് റോഡ് പുനർനിർമാണം തടസ്സപ്പെട്ടിരുന്നു. ഇതോടെ തൊഴിലാളികൾ ഉൾപ്പെടെ പ്രദേശത്തു നിന്നും മടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രദേശത്ത് മോഷണം നടന്നത്. ജനറേറ്റർ, ലൈറ്റ്, മറ്റ് നിർമ്മാണ ഉപകരണങ്ങൾ എന്നിവയാണ് മോഷണം പോയത്.


Share our post

KETTIYOOR

പൊട്ടിപ്പൊളിഞ്ഞ് അടക്കാത്തോട് റോഡ്

Published

on

Share our post

അടക്കാത്തോട് : വേനലിൽ കുഴിയടച്ച റോഡ് പൂർണമായി പൊട്ടിപ്പൊളിഞ്ഞതോടെ കേളകം അടയ്ക്കാത്തോട് റോഡിൽ വാഹനയാത്ര ദുരിതമാകുന്നു. അടയ്ക്കാത്തോട് മുതൽ ഇരുട്ടുമുക്ക് വരെയുള്ള ഭാഗത്തെ റോഡാണ് തകർന്നത്. പാറത്തോട് കുടിവെള്ള സംഭരണിയുടെ സമീപത്താകട്ടെ വലിയ കുഴികൾ തന്നെ രൂപപ്പെട്ടിരിക്കുന്നു. കാൽനട യാത്രക്കാർക്ക് റോഡരികിലെ കൃഷിയിടങ്ങളിലൂടെ കയറി നടക്കേണ്ട അവസ്ഥയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ തിരിച്ചറിയാതെ ബൈക്കും സ്കൂട്ടറും മറ്റ് ചെറു വാഹനങ്ങളും കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്.ചെട്ടിയാംപറമ്പ് മുതൽ അടയ്ക്കാത്തോട് വരെയും റോഡ് പൂർണമായി തകർന്ന അവസ്ഥയിലാണ്. അടയ്ക്കാത്തോട്ടിൽ നിന്ന് ശാന്തിഗിരിയിലേക്കുള്ള റോഡും തകർന്നു തുടങ്ങിയിട്ടുണ്ട്. ബസ് സർവീസുകളടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡായിട്ടും അറ്റകുറ്റ പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. അടക്കാത്തോട്ടിൽ നിന്ന് കേളകത്തേക്കുള്ള എട്ട് കിലോമീറ്റർ ദൂരത്തിൽ കേളകം മുതൽ ഇരുട്ടുമുക്ക് വരെ രണ്ട് കിലോമീറ്റർ ദൂരം മെക്കാഡം ടാറിങ്ങാണ്. റോഡ് പൂർണമായി മെക്കാഡം ടാറിങ് നടത്തണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.


Share our post
Continue Reading

KETTIYOOR

അമ്പായത്തോട്-തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത-ആലോചന യോഗം തിങ്കളാഴ്ച കൊട്ടിയൂരിൽ

Published

on

Share our post

കൊട്ടിയൂർ: അമ്പായത്തോട് – തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത- പ്രാവർത്തികമാക്കണം എന്നാവശ്യപ്പെട്ട് ആലോചന യോഗം ചേരുന്നു.വയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന മാനന്തവാടി നെടുപോയിൽ റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തിൽ ആണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിൽ ഇരു ജില്ലകളും അശ്രയിക്കുന്ന അമ്പായത്തോട്- ബോയ്‌സ് ടൌൺ റോഡ് ഗതാഗത കുരുക്ക് നിമിത്തം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സ്ഥിതിയാണുള്ളത്.ഈ സാഹചര്യത്തിൽ പ്രസക്തമായ കൊട്ടിയൂർ – അമ്പായത്തോട് – തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, യുവജന സംഘടനാ പ്രതിനിധികൾ, വിവിധ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്ക് കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Share our post
Continue Reading

Breaking News

പേര്യ ചുരത്തിൽ റോഡ് നിർമാണ പ്രവൃത്തിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Published

on

Share our post

നിടുംപൊയിൽ : മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share our post
Continue Reading

IRITTY20 mins ago

തിങ്കളാഴ്ച‌ നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മാറ്റി

Kerala21 mins ago

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതി, മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല

Kannur22 mins ago

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം: യോഗം 14-ന്

Kerala2 hours ago

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍

Kerala2 hours ago

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; അന്തിമ പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചാൽ നിർമാണം

Kerala3 hours ago

അടവി, ​ഗവി വഴി പരുന്തുംപാറയിലേക്ക്: വൈബ് കിടു

Kerala3 hours ago

ഏഴാംക്ലാസുകാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി, യുവാവ് പിടിയിൽ

KETTIYOOR4 hours ago

പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം

Kerala4 hours ago

പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കും

Kerala6 hours ago

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!