അഞ്ച് പൊതുഅവധികള്‍ ഞായറാഴ്ച കൊണ്ടുപോകും, 2025ലെ അവധി ദിനങ്ങള്‍ ഇതാ ഇങ്ങനെ

Share our post

പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും രണ്ടര മാസം മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴിതാ അടുത്ത വര്‍ഷം (2025) നല്‍കുന്ന പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.പൂര്‍ണ അവധി ദിനങ്ങള്‍ക്കൊപ്പം സമ്ബൂര്‍ണ അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഈ വര്‍ഷത്തെ പൊതുഅവധി ദിനങ്ങളില്‍ അഞ്ചെണ്ണം വരുന്നത് ഞായറാഴ്ച ദിവസങ്ങളിലാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്.തൊഴില്‍ നിയമം-ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 -ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുളളൂ. 14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശികാവധി അനുവദിക്കും.

എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ അവധിയായിരിക്കും. ഗാന്ധി ജയന്തിയും, വിജയ ദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോ. ബി.ആര്‍ അംബേദ്കര്‍ ജയന്തിയും, വിഷുവും ഒരു ദിവസമാണ്. മറ്റ് സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ ചുവടെജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപബ്ലിക് ദിനം, ഫെബ്രുവരി 26: മഹാശിവരാത്രി, മാര്‍ച്ച്‌ 31: ഈദുല്‍ ഫിത്തര്‍, ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 17: പെസഹ വ്യാഴം, ഏപ്രില്‍ 18: ദുഃഖവെള്ളി, മെയ് 1: മെയ്ദിനം, ജൂണ്‍ 6: ബക്രീദ്, ജൂലൈ 24: കര്‍ക്കടക വാവ്, ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4: ഒന്നാം ഓണം, സെപ്റ്റംബര്‍ 5: തിരുവോണം/ നബിദിനം, സെപ്റ്റംബര്‍ 6: മൂന്നാം ഓണം, സെപ്റ്റംബര്‍ 7: നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ഒക്ടോബര്‍ 1: മഹാനവമി, ഒക്ടോബര്‍ 2: വിജയദശമി/ ഗാന്ധിജയന്തി, ഒക്ടോബര്‍ 20: ദീപാവലി, ഡിസംബര്‍ 25: ക്രിസ്മസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!