Connect with us

PERAVOOR

മോർണിങ്‌ ഫെെറ്റേഴ്‌സിന്‌ ഇതൊന്നും വെറും ‘കളി’യല്ല

Published

on

Share our post

പേരാവൂർ:കളിക്കളത്തിൽനിന്ന്‌ ഉപജീവനത്തിലേക്ക്‌ എളുപ്പവഴിയുണ്ടോ…? വോളി ഇതിഹാസം ജിമ്മി ജോർജിന്റെ നാടായ പേരാവൂർ തൊണ്ടിയിലെ മോർണിങ്‌ ഫെെറ്റേഴ്‌സ് എൻഡ്യൂറൻസ് അക്കാദമിയിൽ അതിനും വഴിയുണ്ട്‌. കായിക പരിശീലനത്തിനൊപ്പം യൂണിഫോംഡ് സേനയിലേക്ക് ജോലിക്കുള്ള പരിശീലനവും നൽകി കായിക മത്സരപ്പരീക്ഷകളിൽ മികച്ച വിജയത്തിനുള്ള വഴിയൊരുക്കിയാണ്‌ മോർണിങ്‌ ഫൈറ്റേഴ്‌സ്‌ ജീവിതവഴി സുരക്ഷിതമാക്കുന്നത്‌.

റിട്ട. പൊലീസ്‌ ഇൻസ്പെക്ടറായ എം.സി കുട്ടിച്ചനാണ് മോർണിങ്‌ ഫൈറ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ. 2018മുതലിങ്ങോട്ട്‌ അയ്യായിരത്തിലേറെ കുട്ടികൾ ഇവിടെനിന്ന്‌ പരിശീലനംനേടി. ഇതരസംസ്ഥാനത്തുനിന്നും ലക്ഷദ്വീപിൽനിന്നും പരിശീലനത്തിനെത്തിയവരുമുണ്ട്‌. മിലിട്ടറി, പൊലീസ് സേനകളിലായി 650ലേറെപേർക്ക്‌ ഇതുവരെ ജോലി നേടാനായി. കേന്ദ്രസേനയിൽ നിരവധി തസ്‌തികകളിലും ഇവിടെനിന്ന്‌ പരിശീലനം ലഭിച്ചവർ നേരിട്ടെത്തി. സംസ്ഥാനത്തെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടർ തസ്‌തികയിലും ഒരാളെത്തി. തികച്ചും സൗജന്യ പരിശീലനം നൽകുന്ന ഇവിടെ പാവപ്പെട്ടവർക്ക് സൗജന്യ താമസസൗകര്യവുമുണ്ട്.

75 പേരാണ്‌ താമസിച്ച്‌ പരിശീലിക്കുന്നത്‌. 12 മുതൽ 23 വയസുവരെയുള്ള മുന്നൂറോളം ആൺകുട്ടികളും പെൺകുട്ടികളും രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയുമായി പരിശീലനം നേടുന്നു. പ്രളയദുരന്തത്തിലും വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിലും സഹായവുമായി അക്കാദമിയുടെ ഭാഗമായി രൂപീകരിച്ച ദുരന്തനിവാരണസേന സജീവമായിരുന്നു. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നൽകുന്ന ചിട്ടയായ പ്രവർത്തനങ്ങളാണ്‌ അക്കാദമിയുടെ വിജയമെന്ന്‌ എം.സി കുട്ടിച്ചൻ പറയുന്നു. നന്നായി പരിശീലിച്ചാൽ കൂടുതൽപേർക്ക്‌ ലക്ഷ്യപ്രാപ്തിയിലെത്താമെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.


Share our post

PERAVOOR

സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് വാർഷികാഘോഷവും യാത്രയയപ്പും

Published

on

Share our post

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്73-ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷനായി. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന കെ.വി ലൗലി, ഷാജു പോൾ, സെലിൻ ജോസഫ് എന്നിവരെ ആദരിച്ചു.

പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, കെ.ബാബു , സിബി തോമസ്, സോജൻ വർഗീസ്, രാജീവ്.കെ.നായർ എന്നിവർ സംസാരിച്ചു. കല, വിദ്യാഭ്യാസ, സാഹിത്യ, കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.


Share our post
Continue Reading

PERAVOOR

വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ 25ന് പേരാവൂരിൽ

Published

on

Share our post

ആറളം : ഫാമില്‍ നിന്നും വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ ശനിയാഴ്ച (25/1/25) രാവിലെ 11ന് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.


Share our post
Continue Reading

PERAVOOR

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Published

on

Share our post

പേരാവൂര്‍: പഞ്ചായത്ത് പ്രസിഡന്റിന്റെയടക്കം ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ അശ്ലീലമായി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വായന്നൂര്‍ കണ്ണമ്പള്ളിയിലെകുന്നുമ്മല്‍ അഭയ് (20) ആണ് വയനാട് പടിഞ്ഞാറെത്തറയില്‍ നിന്ന് അറസ്റ്റിലായത്. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.അഭയിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത അന്വേഷണസംഘം കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സമാനമായ സംഭവത്തില്‍ അഭയിനെതിരെ പേരാവൂര്‍ പോലീസ് മുന്‍പും കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസമാണ് കോളയാട് പഞ്ചായത്ത് പ്രസിഡന്റിനെയടക്കം 12 ഓളം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ അഭയ് പ്രചരിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!