മൃഗസംരക്ഷണ വകുപ്പിൽ വളന്റിയർമാരായി കുടുംബശ്രീ പ്രവർത്തകർ

Share our post

കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിൽ അംഗീകാരമുള്ള വളന്റിയർമാരായി കുടുംബശ്രീ പ്രവർത്തകരും.എ ഹെൽപ്പ് പരിശീലനത്തിലൂടെ മൃഗസംരക്ഷണ മേഖലയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ.ബത്തേരി, കണ്ണൂർ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകളിലെ 16 ദിവസത്തെ റസിഡൻഷ്യൽ പരിശീലനം, എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവക്ക് ശേഷമാണ് എ ഹെൽപ്പ് വളന്റിയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.മൃഗാശുപത്രികൾ നടത്തുന്ന സർവേകൾ, ഇൻഷുറൻസ് ടാഗിങ്, കന്നുകാലികളുടെ പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തൽ, പ്രതിരോധ കുത്തിവയ്‌പ്‌ ക്യാമ്പ് സംഘാടനം, ഇയർ ടാഗിങ്, കർഷകർക്ക് ബോധവൽക്കരണം, അസുഖം റിപ്പോർട്ട് ചെയ്യൽ, തെരുവുനായ നിയന്ത്രണം, പേവിഷബാധ നിയന്ത്രണം എന്നിവയാണ് വളന്റിയർമാരുടെ പ്രവർത്തന മേഖല.പരിശീലനം ലഭിച്ച 11 കുടുംബശ്രീ വളന്റിയർമാർക്ക്‌ ജില്ലാ മിഷൻ കോഡിനേറ്റർ എം.വി ജയൻ സർട്ടിഫിക്കറ്റ്‌ നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!