കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

ഇടുക്കി:കൈക്കൂലി കേസില്‍ ഇടുക്കി ഡി.എം.ഒ. ഡോക്ടർ എൽ. മനോജ് അറസ്റ്റിൽ. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.വ്യാപകമായ പരാതികളുയർന്നതിനെത്തുടർന്ന് തിങ്കളാഴ്ച ഇയാളെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇയാൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്പെൻഡ് ചെയ്ത നടപടിയിൽ സ്റ്റേ വാങ്ങുകയും തുടർന്ന് ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഹോട്ടൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപയാണ് കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. ഇയാളുടെ ഡ്രൈവറുടെ ഗൂഗിൾ പേ വഴിയാണ് പണം അയച്ചു നൽകിയത്. ഡ്രൈവർ രാഹുൽ രാജിനേയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.