അംഗപരിമിതരായ വ്യക്തികള്‍ക്ക് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

Share our post

അംഗപരിമിതരായ വ്യക്തികള്‍ക്ക് നല്‍കുന്ന 23-ാമത് കാവിന്‍ കെയര്‍ എബിലിറ്റി അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. വിശേഷ നേട്ടങ്ങള്‍ കൈവരിക്കുന്ന അംഗപരിമിതരില്‍ നിന്നാണ് നാമനിര്‍ദേശം ക്ഷണിക്കുന്നത്. ഇന്ത്യയിലാകമാനമുള്ള അംഗപരിമിതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നവംബര്‍ എട്ടാണ് അവസാന തീയതി. നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടും ശ്രദ്ധേയമായ കാര്യങ്ങള്‍ ചെയ്ത അംഗപരിമിതരായ വ്യക്തികള്‍ കൈവരിച്ച നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനും അവ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിന്റെയും ഭാഗമായാണ് അവാര്‍ഡ് നല്‍കുന്നത്. ദി കാവിന്‍ കെയര്‍ (CavinKare) എബിലിറ്റി അവാര്‍ഡ് ഫോര്‍ എമിനന്‍സ്, ദി കാവിന്‍ കെയര്‍ (CavinKare) എബിലിറ്റി മാസ്റ്ററി അവാര്‍ഡുകള്‍ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 2003-ല്‍ സ്ഥാപിതമായതു മുതല്‍ ഇതുവരെ 95 വ്യക്തികളെ ആദരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ നാമനിര്‍ദ്ദേശം ഫോമുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.abilityfoundation.org അല്ലെങ്കില്‍ www.cavinkare.com സന്ദര്‍ശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!