കാറിന് മുകളിലെ ‘ഷോ’യാത്ര, കൂട്ടുകാരന്റെ ഡ്രൈവിങ് ലൈസന്‍സ് തെറിച്ചു, വണ്ടിയുടെ ആര്‍.സിയും പോയി

Share our post

കാക്കനാട്: ഓടുന്ന കാറിന് മുകളില്‍ കയറിയിരുന്ന് യുവാവിന്റെ കൈവിട്ട കളിക്ക് പിന്നാലെ കൂട്ടുകാരന്റെ ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ ആര്‍.സി.യും പോയിക്കിട്ടി. കാര്‍ ഓടിച്ച വൈക്കം ചെമ്പ് സ്വദേശി അനന്തുവിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തതെന്ന് എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ. കെ. മനോജ് പറഞ്ഞു.കാറിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യും. മൂന്നാറില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലുണ്ടായിരുന്ന യുവാവാണ് കാറിന് മുകളില്‍ കയറിയിരുന്ന് സാഹസിക യാത്ര നടത്തിയത്. കോതമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള ഊന്നുകലിനു സമീപമായിരുന്നു സംഭവം.തൊട്ടുപിന്നിലെ കാറില്‍ വന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മുകളിലിരിക്കുന്ന യുവാവിനെയും വഹിച്ചുകൊണ്ട് കാര്‍ അതിവേഗത്തിലാണ് പോയിക്കൊണ്ടിരുന്നത്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉടമയെ എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി. ഓഫീസിലേക്ക് വിളിച്ചുവരുത്തി നടപടിയെടുക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!