വയനാടിനും വിലങ്ങാടിനും തണലൊരുക്കാൻ കൊല്ലം ഷാഫിയുടെ പാട്ടുവണ്ടി നാളെ പേരാവൂരിൽ

പേരാവൂർ : വയനാട്, വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാൻ കൊല്ലം ഷാഫിയും കലാകാരന്മാരും പാട്ടുവണ്ടിയുമായി ബുധനാഴ്ച പേരാവൂരിലെത്തും.ഷാഫിയും സഹപ്രവർത്തകരും വയനാട് ദുരിതബാധിതർക്ക് ഒരുക്കുന്ന സ്നേഹവീട് നിർമാണത്തിന്റെ ധന സമാഹരണത്തിനാണ് പാട്ടുവണ്ടിയുമായി കേരളത്തിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ പേരാവൂർ പഴയ ബസ് സ്റ്റാൻഡിലാണ് പാട്ടുവണ്ടിയുടെ പ്രോഗ്രാം നടക്കുക.