Kannur
ലൈസൻസ് പുതുക്കാൻ പ്രവാസികൾക്ക് ദിവസം അഞ്ച് സ്ലോട്ട്, അനുവദിച്ചില്ലെങ്കിൽ കർശന നടപടി- ഗണേഷ് കുമാർ

കണ്ണൂർ: പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇത് അനുവദിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ തന്റെ ഓഫീസില്‍ പരാതിപ്പെടാമെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കേരളത്തിന് പുറത്തുതാമസിക്കുന്ന മലയാളികള്‍ക്കായി ഒരുദിവസത്തെ ടെസ്റ്റിനുവേണ്ടിയുള്ള 40 സ്ലോട്ടുകളില്‍ അഞ്ചെണ്ണം മാറ്റിവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവുണ്ട്. ഇത് തരാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ മടിച്ചാല്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. പ്രവൈറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയാല്‍ അപ്പോള്‍ത്തന്നെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപേക്ഷ നല്‍കിയാല്‍ ഒരു തീയതി ലഭിക്കും. ആ തീയതിയുമായി ആര്‍.ടി.ഓയേയോ ജോയിന്റ് ആര്‍.ടി.ഓയേയോ സമീപിച്ചാല്‍ ആവശ്യപ്പെടുന്ന ഏറ്റവും അടുത്ത തീയതി അനുവദിക്കും. തന്നില്ലെങ്കില്‍ മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാം. കര്‍ശനമായ നിര്‍ദേശം ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടേയും മന്ത്രിയെന്ന നിലയില്‍ തന്റേയും ഉത്തരവുണ്ട്. അവര്‍ അനുസരിച്ചേ പറ്റുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.കാലാവധി കഴിയുന്നതിന് ആറുമാസം മുമ്പേയും പുതുക്കാം. തീര്‍ന്നാല്‍ ഒരുവര്‍ഷത്തില്‍ ഉള്ളില്‍വരെ ഫൈനടയ്ക്കാതെ പുതുക്കാം. പക്ഷേ, ആ സമയത്ത് വാഹനംഓടിക്കാന്‍ പാടില്ല. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഫൈനോടെ പുതുക്കാം. നാലുവര്‍ഷം കഴിഞ്ഞാണെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതുമുതലുള്ള നടപടികളിലൂടെ വീണ്ടും കടന്നുപോകേണ്ടിവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിവാഹന്‍ വെബ്‌സൈറ്റിലെ സാരഥി ലിങ്കുവഴി വിദേശത്തിരുന്നും അപേക്ഷ നല്‍കാം. പണം ഓണ്‍ലൈനായി അടക്കാമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Kannur
ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ


കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Kannur
ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്


ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709
Kannur
ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്