Connect with us

Kerala

മികച്ച ജോലി ഒപ്പം ആനുകൂല്യങ്ങളും, കൊച്ചി വാട്ടര്‍ മെട്രോയില്‍ 149 അവസരം

Published

on

Share our post

കൊച്ചി: വാട്ടര്‍ മെട്രോ ലിമിറ്റഡ് (KWML) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പിന്നീട് നീട്ടിയേക്കാം. ആകെ 149 ഒഴിവുണ്ട്.തസ്തിക: അസിസ്റ്റന്റ് ബോട്ട് മാസ്റ്റര്‍, ഒഴിവ്: 30, ശമ്പളം: 9200-22,200 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: പ്ലസ്ടു/ പത്താംക്ലാസ്, ഐ.ടി.ഐ. (മെട്രിക്). മാസ്റ്റര്‍ ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്. 6 വര്‍ഷ പ്രവൃത്തിപരിചയം. ശാരീരികയോഗ്യതയുണ്ടായിരിക്കണം (വിശദാംശങ്ങള്‍ വെബ്സൈറ്റില്‍). പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ബോട്ട് ഓപ്പറേറ്റര്‍, ഒഴിവ്: 39, ശമ്പളം: 9200-22,200 രൂപ, (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: പ്ലസ്ടു/ പത്താംക്ലാസ്, ഐ.ടി.ഐ. (മെട്രിക്). എന്‍ജിന്‍ ഡ്രൈവര്‍ ക്ലാസ് 2 ആന്‍ഡ് സ്രാങ്ക്/ മാസ്റ്റര്‍ ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്. 6 വര്‍ഷ പ്രവൃത്തിപരിചയം. ശാരീരികയോഗ്യതയുണ്ടായിരിക്കണം (വിശദാംശങ്ങള്‍ വെബ്സൈറ്റില്‍). പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ഇലക്ട്രിഷ്യന്‍, ഒഴിവ്: 8, ശമ്പളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷനില്‍ രണ്ടുവര്‍ഷ ഐ.ടി.ഐ. ബോട്ട്/ ഷിപ്പ്/ ഷിപ്പ്‌യാഡില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ഫിറ്റര്‍ (മെക്കാനിക്കല്‍), ഒഴിവ്: 3, ശമ്പളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഐ.ടി.ഐ./ഐ.ടി.സി. ഫിറ്റര്‍/മെക്കാനിക് (റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്). ഷിപ്പ്‌യാഡ്/എന്‍ജിനീയറിങ് കമ്പനി/ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ഫിറ്റര്‍ (എഫ്.ആര്‍.പി.), ഒഴിവ്: 2, ശമ്പളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഐ.ടി.ഐ./ഐ.ടി.സി. ഷിപ്പ്‌യാര്‍ഡ്‌/എന്‍ജിനീയറിങ് കമ്പനി/ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്), ഒഴിവ്: 2, ശമ്പളം: 10,750-29,000 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ ബി.ഇ./ബി.ടെക്/ ബി.എസ്സി (എന്‍ജിനീയറിങ്). ബോട്ട്/ ഷിപ്പ്/ ഷിപ്പ്‌യാഡില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
തസ്തിക: ടെര്‍മിനല്‍ കണ്‍ട്രോളര്‍, ഒഴിവ്: 12, ശമ്പളം: 10,750-29,000 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.യില്‍ എന്‍ജിനീയറിങ് ഡിപ്ലോമ. ബി.ടെക് അഭികാമ്യമാണ്. ഡിപ്ലോമക്കാര്‍ക്ക് 5 വര്‍ഷത്തെയും ബി.ടെക്കുകാര്‍ക്ക് 3 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായം: 35 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
മറ്റ് തസ്തികകള്‍: ബോട്ട് ഓപ്പറേഷന്‍ ട്രെയിനി (സ്ത്രീ/പുരുഷന്‍), കാലാവധി: ഒരുവര്‍ഷം, ഒഴിവ്: 50, സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സില്‍ ഐ.ടി.ഐ./ ഡിപ്ലോമ. 2021, 2022, 2023 വര്‍ഷങ്ങളില്‍ കോഴ്സ് വിജയിച്ചവരായിരിക്കണം. ശാരീരികയോഗ്യതയുണ്ടായിരിക്കണം. പ്രായം: 28 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്). ഫ്‌ളീറ്റ് മാനേജര്‍ (മെയ്ന്റനന്‍സ്)-1 കണ്‍സള്‍ട്ടന്റ് (സിവില്‍)-1, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഐ.ടി.എം.എസ്. ആന്‍ഡ് പി.സി.എസ്.)1.
എഴുത്തുപരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: കെ.എം.ആര്‍.എല്‍./ കെ.ഡബ്ല്യു.എം.എല്‍. വെബ്സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യണം. അവസാന തീയതി: ഒക്ടോബര്‍ 9. വെബ്സൈറ്റ്: kochimetro.org


Share our post

Kerala

വണ്ടി ഓടും, റോഡ് ചാര്‍ജറാകും, രാജ്യത്തെ ആദ്യ പരീക്ഷണം കേരളത്തില്‍

Published

on

Share our post

ഇലക്‌ട്രിക് വാഹനം ഓട്ടത്തില്‍ ചാർജ് ചെയ്യുന്ന ഡയനാമിക് വയർലസ് സംവിധാനം കേരളത്തിലെത്തുന്നു. രാജ്യത്തെ ആദ്യ പരീക്ഷണമാണിത്. ഇലക്‌ട്രിക് ബസും കാറും കൂടുതലുള്ള തിരുവനന്തപുരത്താണ് ആദ്യ പരീക്ഷണം. ഒരു വർഷത്തിനുള്ളില്‍ ട്രയല്‍ റണ്‍ നടത്തും. ഇതിനായി നോർവേയിലുള്‍പ്പെടെ സമാന പദ്ധതി നടപ്പാക്കിയ ഇലക്‌ട്രിയോണ്‍ കമ്ബനിയുമായി അനെർട്ട് ചർച്ച പൂർത്തിയാക്കി. ഹൈവേ പ്രതലത്തില്‍ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ യൂണിറ്റും വാഹനത്തിനടിയിലെ റിസീവർ പാഡും മുഖാമുഖം വരുമ്ബോഴാണ് ചാർജാകുന്നത്. കാന്തിക പ്രവർത്തനത്തിലൂടെയാണ് (മാഗ്നറ്റിക് റെസോണൻസ്) ചാർജിംഗ്. ഇതിനായി സംസ്ഥാന ഹൈവേകളില്‍ സ്ഥലം കണ്ടെത്തി ട്രാൻസ്മിറ്റർ പാനലുകള്‍ സ്ഥാപിക്കും.

100 മീറ്റർ നീളമുള്ള ട്രാൻസ്മിറ്റർ ലൈനിന് 500 കിലോവാട്ട് വൈദ്യുതി വേണം. ഇത്തരത്തില്‍ ഒരു കിലോമീറ്റർ വരെയുള്ള ഒന്നിലേറെ ട്രാൻസ്‌മിറ്റർ ലൈനുകള്‍ റോഡില്‍ സ്ഥാപിക്കും. 11 കിലോവാട്ടാണ് റിസീവർ പാഡിന്റെ ശേഷി. കാറുകളില്‍ ഒന്നും ബസുകളില്‍ മൂന്നോ നാലോ എണ്ണവും റിസീവർ പാഡുണ്ടാവണം. പണമടയ്ക്കുന്നതിന് പ്രത്യേകം സോഫ്റ്റ്‌വെയറും ആപ്പുമുണ്ടാകും. വാഹനങ്ങളിലെ ഫാസ്റ്റാഗിലേതു പോലെ വൈദ്യുതി ഉപയോഗമനുസരിച്ച്‌ പണം കട്ടാകും. പണം തീരുമ്ബോള്‍ വാലറ്റ് ചാർജ് ചെയ്യണം.

സ്റ്റാറ്റിക് വയർലസ് ചാർജിംഗും വരും

സ്റ്റാറ്റിക് വയർലസ് ചാർജിംഗ് സ്റ്റേഷനും രാജ്യത്താദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ വരും. ഇലക്‌ട്രിക് ബസുകള്‍ക്കായാണ് പദ്ധതി. ഇതിലൂടെ വാഹനങ്ങള്‍ നിറുത്തി വയർലസായി ചാർജ് ചെയ്യാം. ഇതിനായി ഡയനാമിക് വയർലസ് ചാർജിംഗിന് സമാനമായി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിഴിഞ്ഞം-ബാലരാമപുരം, നിലയ്‌ക്കല്‍-പമ്ബ, കാലടി-നെടുമ്ബാശേരി എയർപോർട്ട്, അങ്കമാലി-നെടുമ്ബാശേരി എയർപോർട്ട് റൂട്ടുകള്‍ കേന്ദ്രീകരിച്ചും ചാർജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

ബസ് ചാർജാകാൻ അരമണിക്കൂർ

നാല് റിസീവർ പാഡുള്ള ബസില്‍ അര മണിക്കൂറിലെത്തുന്ന വൈദ്യുതി- 44 യൂണിറ്റ്

 10 കിലോ മീറ്റർ ഓടാൻ വേണ്ടത്- 10 യൂണിറ്റ്

 കാർ ഫുള്‍ ചാർജാകാൻ വേണ്ട വൈദ്യുതി- 20 യൂണിറ്റ്


Share our post
Continue Reading

Kerala

വിഷു, ഈസ്റ്റര്‍ തിരക്ക്: അറിയാം കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സര്‍വീസുകള്‍

Published

on

Share our post

തിരുവനന്തപുരം :വിഷുവും ഈസ്റ്ററും പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ തിരക്കേറി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് യാത്രയ്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി കെ.എസ്.ആർ.ടി.സി അധികൃതര്‍ അറിയിച്ചു. എട്ടുമുതല്‍ 22 വരെയാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. കേരളത്തിലെ വിവിധ യൂണിറ്റുകളില്‍നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകള്‍. ടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ബുക്ക് ചെയ്യാം.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പെഷ്യല്‍ സര്‍വീസുകള്‍ ചുവടെ

രാത്രി 7.45ന് ബംഗളൂരു- കോഴിക്കോട് ( സൂപ്പര്‍ഫാസ്റ്റ്)

രാത്രി 8.15ന് ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)

രാത്രി 8.50ന് ബംഗളൂരു-കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)

രാത്രി 7.15ന് ബംഗളൂരു-തൃശൂര്‍ (പാലക്കാട് വഴി, സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 5.30ന് ബംഗളൂരു- എറണാകുളം (സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 6.30ന് ബംഗളൂരു എറണാകുളം (സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 6.10ന് ബംഗളൂരു-കോട്ടയം (സൂപ്പര്‍ ഡീലക്സ്)

രാത്രി 8.30ന് ബംഗളൂരു-കണ്ണൂര്‍ (ഇരിട്ടി വഴി സൂപ്പര്‍ ഡീലക്സ്)

രാത്രി 9.45ന് ബംഗളൂരു-കണ്ണൂര്‍ ( സൂപ്പര്‍ ഡീലക്സ്)

രാത്രി 7.30 ബംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി സൂപ്പര്‍ ഡീലക്‌സ്)

രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പര്‍ ഡീലക്സ് )

വൈകിട്ട് 6.45ന് ബംഗളൂരു-അടൂര്‍ (സൂപ്പര്‍ ഡീലക്സ്)

രാത്രി 7.10ന് ബംഗളൂരു-കൊട്ടാരക്കര (സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 6ന് ബംഗളൂരു-പുനലൂര്‍ (സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 6.20ന് ബംഗളൂരു-കൊല്ലം

രാത്രി 7.10ന് ബംഗളൂരു – ചേര്‍ത്തല

രാത്രി 7ന് ബംഗളൂരു-ഹരിപ്പാട്


Share our post
Continue Reading

Kerala

ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന് തുടങ്ങും; സ്പെഷ്യൽ, വി.ഐ.പി ദർശനങ്ങൾക്ക് നിയന്ത്രണം

Published

on

Share our post

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തിൽ കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, പുതുപ്പണം എന്നിവ കൊണ്ട് കണി ഒരുക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു.

നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച് വിഷുക്കൈനീട്ടം നൽകും. സ്വർണ സിംഹാസനത്തിൽ കണിക്കോപ്പ് ഒരുക്കി മേൽശാന്തിയടക്കം പുറത്തു കടന്നാൽ ഭക്തർക്ക് കണി കണ്ടു തൊഴാം. തൊഴുതു വരുന്നവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. ക്ഷേത്രത്തിൽ കാഴ്ചശീവേലിയോടെ വിഷു വിളക്ക് ആഘോഷിക്കും. സ്പെഷ്യൽ, വിഐപി ദർശനം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തരുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 12 മുതൽ 20 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം, വിഐപി ദർശനം എന്നിവ ഉണ്ടാകില്ല. ക്യൂ നിന്ന് ദർശനം നടത്തുന്നവർക്കാകും പരിഗണന. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!