Kannur
ആട്ടം ബാന്‍ഡിനൊപ്പം ആടി തിമിര്‍ത്ത് ജനക്കൂട്ടം; കനത്ത മഴയിലും കളറായി കണ്ണൂര്‍ ദസറ

കണ്ണൂർ: പരമ്പരാഗതവും സമകാലികവുമായ വാദ്യ ഉപകരണങ്ങളെ സമന്വയിപ്പിച്ച് ആട്ടം കലാസമിതിയും തൃശ്ശൂര്‍ തേക്കിന്‍കാട് ബാന്‍ഡും അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതം കണ്ണൂര്‍ ദസറയുടെ മൂന്നാം ദിവസം സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു.വൈകുന്നേരം പെയ്ത കനത്ത മഴയെ അവഗണിച്ച് അവധി ദിനമായ ഞായറാഴ്ച കലക്ടറേറ്റ് മൈതാനിയില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിന്റെ മിഴിയും മനവും നിറച്ച് രണ്ടുമണിക്കൂറിലകം നിറഞ്ഞുനിന്ന ഫ്യൂഷന്‍ സംഗീത പെരുമഴ പരമ്ബരാഗത ആസ്വാദകരെയും ന്യൂജന്‍ ആസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതായി. പന്തലും നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകിയ ജനം കുടചൂടി പരിപാടി ആസ്വദിച്ചത് ദസറയുടെ വിജയത്തിന്റെ വിളംബരമായി.
നേരത്തെ ദസറയുടെ മൂന്നാം ദിനം സാംസ്‌കാരിക സമ്മേളനം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷിന്റെ അധ്യക്ഷതയില്‍ സജീവ് ജോസഫ് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പല കാരണങ്ങള്‍ കൊണ്ട് രാഷ്ട്രീയ കലുഷിതമായ നമ്മുടെ നാട്ടില്‍ ഐക്യവും, ഒന്നിച്ചുളള കൂട്ടായ്മയിലൂടെയും നേടിയെടുത്ത ഏറ്റവും വലിയ ഉല്‍സവമാണെന്നും, ജാതി മത ചിന്തകള്‍ക്കപ്പുറം നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശവുമാണ് ദസറയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ഹരീഷ് മോഹന്‍ (സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്) മുന്‍ മേയര്‍ സി. സീനത്ത്, കെ.സി ഉമേഷ് ബാബു (പ്രഭാഷകന്‍) എന്നിവര്‍ മുഖ്യാതിഥികളായി . റിജില്‍ മാക്കുറ്റി(ഐഎന്‍സി ), ദിനകരന്‍ കൊമ്ബിലാത്ത് (പത്രപ്രവര്‍ത്തകന്‍), ഇവിജി നമ്ബ്യാര്‍ ( മഹാത്മാ മന്ദിരം ), മനോഹരന്‍ സി. (വ്യാപാരി വ്യവസായി സമിതി ), സിജോയ് (എസ്.ബി.ഐ) എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ,ഡെപ്യൂട്ടി മേയര്‍ അഡ്വ: പി. ഇന്ദിര, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ടാക്‌സ് അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹിന മൊയ്തീന്‍, മുന്‍ മേയര്‍ അഡ്വ: ടി.ഒ.മോഹനന്‍ , കൗണ്‍സിലര്‍മാരായ കെ.എം സരസ , മിനി അനില്‍കുമാര്‍ , എന്നിവര്‍ സന്നിഹിതരായി. കൗണ്‍സിലര്‍ കൂക്കിരി രാജേഷ് സ്വാഗതവും, ബിജോയ് തയ്യില്‍ (കൗണ്‍സിലര്‍ ) നന്ദിയും പറഞ്ഞു.തുടര്‍ന്ന് അന്‍ഷിക സുനോജ് അവതരിപ്പിച്ച ഭരതനാട്യം, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ അവതരിപ്പിച്ച ഡാന്‍ഡിയ നൃത്തം, സിഎച്ച്‌എം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കോല്‍ക്കളി , പ്രിയദര്‍ശിനി നാറാത്ത് ടീമിന്റെ കൈ കൊട്ടി കളി എന്നിവയും അരങ്ങേറി.
Kannur
ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ


കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Kannur
ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്


ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709
Kannur
ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്