Connect with us

Kannur

വിവിധ അധ്യാപക ഒഴിവുകൾ

Published

on

Share our post

മുണ്ടേരി: ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്. അഭിമുഖം തിങ്കളാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

മലപ്പട്ടം: ആർ.ജി.എം.യു.പി സ്കൂളിൽ യു.പി വിഭാഗത്തിൽ ഉറുദു അധ്യാപക താൽകാലിക ഒഴിവുണ്ട്. വിവരങ്ങൾക്ക് 9495723834.

മൊകേരി: രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ് സീനിയർ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം എട്ടിന് രാവിലെ 10ന്.

തലശ്ശേരി: കാവുംഭാഗം ജി.എച്ച്.എസ്.എസിൽ ഇക്കണോമിക്സ് ജൂനിയർ അധ്യാപക ഒഴിവിലേക്ക് എട്ടിന് 11-ന് അഭിമുഖം നടക്കും.

ചെറുകുന്ന്: ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ യു.പി.എസ്.ടി ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.

മണക്കടവ്: ശ്രീപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഹിസ്റ്ററി. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.


Share our post

Kannur

കണ്ണൂർ-തലശ്ശേരി റൂട്ടിൽ ബസ് സമരം 22 മുതൽ

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ 22 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.കണ്ണൂർ ബൈപ്പാസ് പണി പൂർത്തിയാകുമ്പോൾ കണ്ണൂരിൽ നിന്ന് തോട്ടട നടാൽ വഴി ഓടുന്ന ബസുകൾക്ക് നേരിട്ട് സർവീസ് റോഡിൽ പ്രവേശിക്കാൻ കഴിയാതെ ചാല അമ്പലം വരെ ഓടി തിരിച്ചുവരുമ്പോൾ ഏഴ് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരും.20 മിനുട്ടോളം കൂടുതൽ സമയവും എടുക്കും. ഇത് കാരണം ബസ് ഉടമകൾക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ആകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.


Share our post
Continue Reading

Kannur

കണ്ണൂരില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്, മേഘവിസ്‌ഫോടനത്തിന് സമാനമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

Published

on

Share our post

കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ജില്ലയില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതികരിച്ചു. മട്ടന്നൂരില്‍ ഒരു മണിക്കൂറില്‍ പെയ്തത് 92mm മഴയാണ്. ഒരു മണിക്കൂറില്‍ 100mm മഴ പെയ്താലാണ് മേഘവിസ്‌ഫോടനം എന്ന് പറയുക. കണ്ണൂരില്‍ ഇന്ന് യെല്ലോ അലേർട്ട് ആണ്.സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.അഞ്ച് ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യത. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്നുമുതൽ ഈ മാസം പത്താം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് നിർദേശം.


Share our post
Continue Reading

Kannur

ആസ്പത്രികളില്‍ പ്രസവ സുരക്ഷ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

Published

on

Share our post

കണ്ണൂര്‍:സംസ്ഥാനത്തെ ആസ്പത്രികളില്‍ പ്രസവത്തിന് അര്‍ഹമായ ആദരവോടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആസ്പത്രിയില്‍ നിര്‍മ്മിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ ആസ്പത്രികളിലും നിശ്ചിത ഗുണനിലവാരമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും. നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത് നവജാത ശിശുമരണം, മാതൃമരണ നിരക്ക് എന്നിവ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. വികസിത രാജ്യങ്ങളുടേതിന് തുല്യമാണിതെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള ചികിത്സ ഉപ്പൊക്കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം 1400 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആസ്പത്രിയില്‍ കൂടുതല്‍ തസ്തികള്‍ അനുവദിക്കുന്ന കാര്യം അന്തിമ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.ആരോഗ്യവകുപ്പില്‍ അനധികൃത അവധി അംഗീകരിക്കില്ല. ഇനിമുതല്‍ വകുപ്പിലെ അവധി അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അനധികൃതമായി അവധി എടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ഡി.എം.ഒ ഡോ എം.പിയൂഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നബീസ ബീവി, കെ.എം ഷബിത, പി.പി മുഹമ്മദ് നിസാര്‍, തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ.പി സുബൈര്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ ഗ്രിഫിന്‍ സുരേന്ദ്രന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.എന്‍.എച്ച്.എം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മെറ്റേണിറ്റി വിഭാഗം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണ് അമ്മയും കുഞ്ഞും ബ്ലോക്ക് നിര്‍മ്മിച്ചത്.

ദേശീയ ആരോഗ്യ ദൗത്യം വഴി 2.68 കോടി രൂപ ചെലവിലാണ് ബ്ലോക്കിന്റെ നിര്‍മ്മാണം. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ മുകളിലെ മൂന്ന് നിലകളിലാണ് ആധുനിക രീതിയില്‍ പ്രസവ വിഭാഗവും കുട്ടികളുടെ വിഭാഗവും ഒരുക്കിയിരിക്കുന്നത്.ആധുനിക സൗകര്യങ്ങളോടുകൂടിയ ലേബര്‍റൂം, സെപ്റ്റിക് ലേബര്‍ റൂം, എമര്‍ജന്‍സി തീയേറ്റര്‍, ന്യൂബോണ്‍ സ്റ്റെബിലൈസേഷന്‍ യൂണിറ്റ്, യു എച്ച്.ഡി യു പ്രധാന ഓപ്പറേഷന്‍ തിയേറ്റര്‍, പ്രസവ സംബന്ധമായ വിവിധ വാര്‍ഡുകള്‍, കുട്ടികളുടെ വാര്‍ഡ്, ഐ.സി.യു തുടങ്ങിയവ ബ്ലോക്കില്‍ ലഭ്യമാണ്.


Share our post
Continue Reading

India1 hour ago

ക്രിമിനല്‍ കേസിന്‍റെ പേരില്‍ വിദേശ തൊഴിലവസരം നിഷേധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

Kannur1 hour ago

കണ്ണൂർ-തലശ്ശേരി റൂട്ടിൽ ബസ് സമരം 22 മുതൽ

Kannur2 hours ago

കണ്ണൂരില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്, മേഘവിസ്‌ഫോടനത്തിന് സമാനമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

Kerala2 hours ago

ഇതുവരെ റേഷൻ മസ്റ്ററിങ് നടത്തിയത് ഒരു കോടി പേര്‍

Kannur3 hours ago

വിവിധ അധ്യാപക ഒഴിവുകൾ

MATTANNOOR3 hours ago

പഴശ്ശി പദ്ധതിയുടെ എല്ലാ ഷട്ടറുകളും ഇന്ന് തുറക്കും

India1 day ago

പീഡനക്കേസ്‌; ജാനി മാസ്റ്റർക്ക്‌ പ്രഖ്യാപിച്ച ദേശീയ അവാർഡ്‌ റദ്ദാക്കി

KETTIYOOR1 day ago

അമ്പായത്തോട്-തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത-ആലോചന യോഗം തിങ്കളാഴ്ച കൊട്ടിയൂരിൽ

Kannur1 day ago

ആസ്പത്രികളില്‍ പ്രസവ സുരക്ഷ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

THALASSERRY1 day ago

മാഹി ബസിലിക്ക തിരുനാളിന്‌ കൊടിയേറി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!