ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Share our post

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ (2022 അഡ്മിഷൻ) ബി.എ. അറബിക് /ഇംഗ്ലീഷ്/ഹിന്ദി/മലയാളം/സംസ്‌കൃതം യു.ജി. പ്രോഗ്രാമുകളുടെയും എം.എ. ഇംഗ്ലീഷ്/മലയാളം പി.ജി. പ്രോഗ്രാമുകളുടെയും ഒന്നാംസെമസ്റ്റർ മേയ് 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അസൈൻമെന്റുകൾ നൽകാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സ് തിരിച്ചുള്ള മാർക്കുകൾ https://dms.sgou.ac.in/ciep/public/learner-irs-gradecard എന്ന ലിങ്കിൽനിന്നു ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽനിന്ന്‌ സർവകലാശാലാ അറിയിപ്പ് ലഭിച്ചതിനുശേഷം ഡൗൺലോഡ് ചെയ്യാം. പുനർമൂല്യനിർണയം (യു.ജി. പ്രോഗ്രാമുകൾക്ക് മാത്രം), ഉത്തരക്കടലാസിന്റെ പകർപ്പ്‌ എന്നിവയ്ക്ക് erp.sgou.ac.in ലെ ലേണർ ഡാഷ്‌ബോർഡിലൂടെ ഫീസ് അടച്ച് ഓൺലൈനായി 18 വരെ അപേക്ഷിക്കാം. ഉത്തരക്കടലാസുകളുടെ പകർപ്പ്‌ ലഭിച്ചശേഷം പുനർമൂല്യനിർണയത്തിന്‌ അപേക്ഷിക്കാൻ അവസരമുണ്ടാകില്ലെന്ന്‌ പരീക്ഷാ കൺട്രോളർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!