ദസറ: ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നികുതി ഇളവ്

ദസറ ആഘോഷത്തില്‍ പങ്കെടുക്കാൻ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മൈസൂരുവിലെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളെ പെർമിറ്റ് നികുതിയില്‍നിന്ന് ഒഴിവാക്കുമെന്ന് കർണാടക ഗതാഗത വകുപ്പ് അറിയിച്ചു.ഈ മാസം 12ന് ആഘോഷം അവസാനിക്കുന്നതുവരെ ഇത് പ്രാബല്യത്തിലുണ്ടാകും. മൈസൂരു നഗരത്തിലേക്കും സമീപത്തെ ശ്രീരംഗപട്ടണ താലൂക്കിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവ് ബാധകം.