പഴശ്ശി പദ്ധതിയുടെ എല്ലാ ഷട്ടറുകളും ഇന്ന് തുറക്കും

മട്ടന്നൂർ: പഴശ്ശി പദ്ധതിയിലെ കുടിവെള്ള പദ്ധതി ശുചീകരണ ഭാഗമായി പദ്ധതിയുടെ എല്ലാ ഷട്ടറുകളും ഞായറാഴ്ച രാവിലെ തുറക്കും.നിലവിലുള്ള സംഭരണശേഷി 15 മീറ്ററായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഷട്ടർ തുറക്കുന്നത്.വളപട്ടണം പുഴയുടെ രണ്ട് ഭഗങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.