Connect with us

India

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Published

on

Share our post

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുമുള്ള പഴുതടച്ച പരിശോധന തുടരുന്നു. സെപ്തംബര്‍ 26 മുതൽ ഒക്ടോബര്‍ 2 വരെ നടത്തിയ റെയ്ഡിൽ നിയമലംഘനം നടത്തിയ 22,094 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസനിയമ ലംഘനം നടത്തിയതിന് 13,731 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചതിന് 4,873 തൊഴിൽനിയമ ലംഘനം നടത്തിയതിന് 3,490 പേരാണ് അറസ്റ്റിലായത് രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,337 പേർ അറസ്റ്റിലായി. ഇവരിൽ 44 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്.

37 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. നിയമലംഘകര്‍ക്ക് അഭയം കൊടുക്കുകയും ഇവരെ രാജ്യം വിടാന്‍ സഹായിക്കുകയും ചെയ്ത 23 പേര്‍ അറസ്റ്റിലായി. മൊത്തം 6,683 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു. 2,461 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷ ൻ പൂർത്തിയാക്കാൻ വേണ്ടിയും റഫർ ചെയ്തു. പിടിയിലായവരിൽ 10,943 പേരെ നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.


Share our post

India

സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ ഇനിമുതൽ ഡ്രൈവിങ് ലൈസൻസിൽ നെഗറ്റീവ്സ് ലഭിക്കും

Published

on

Share our post

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000ത്തിലധികം റോഡ് അപകടങ്ങൾ നടക്കുന്നതിനാൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഡ്രൈവിങ് ലൈസൻസുകൾക്ക് ‘മെറിറ്റ് ആൻഡ് ഡീമെറിറ്റ്’ സംവിധാനം ഉൾപെടുത്തുന്നതോടെ നിയമം ലംഘിക്കുന്നവർക്ക് ലൈസൻസുകളിൽ നെഗറ്റീവ് പോയിന്റ് ലഭിക്കും. വിദേശരാജ്യങ്ങളായ ഓസ്‌ട്രേലിയ, യു.കെ, ജർമ്മനി, ബ്രസീൽ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ലൈസൻസിൽ നെഗറ്റീവ് പോയിന്റ് സംവിധാനം നടപ്പിലാക്കുന്നതോടൊപ്പം നിലവിലുള്ള പിഴ ചുമത്തുന്നതിൽ വർധനവ് കൊണ്ടുവന്ന് രണ്ട് മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു.

പുതിയ നിയമമനുസരിച്ച് അമിതവേഗത, ചുവന്ന സിഗ്‌നൽ മറികടക്കൽ, അശ്രദ്ധമായി വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് ലൈസൻസിൽ നെഗറ്റീവ് പോയിന്റുകൾ ലഭിക്കും. നെഗറ്റീവ് പോയന്റുകൾ കൂടുതൽ നേടിയാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും. കൂടാതെ ഗതാഗത നിയമം ലംഘിക്കുന്നവർക്ക് ലൈസൻസ് പുതുക്കാൻ നേരം വീണ്ടും നിർബന്ധിത ടെസ്റ്റും നടത്തേണ്ടി വരും. നിലവിൽ കാലാവധി കഴിയുന്നതിന് മുമ്പ് ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല. പദ്ധതി വിജയകരമായി നടപ്പിലാക്കിയാൽ രാജ്യത്തെ പൗരന്മാരുടെ ഡ്രൈവിങ് ശീലത്തിൽ മാറ്റം വരുമെന്നും വാണിജ്യ വാഹങ്ങൾ എക്സ്പ്രസ് വേയിൽ ട്രാക്ക് തെറ്റിച്ചോടുന്ന ഡ്രൈവിങ് സംവിധാനം അവസാനിപ്പിക്കുമെന്നും റോഡ് ഗതാഗത മന്ത്രാലയം അവകാശപ്പെട്ടു.


Share our post
Continue Reading

India

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, ട്രെയിൻ ടിക്കറ്റുകളും കിട്ടാനില്ല; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Published

on

Share our post

ദില്ലി: നിരവധി മലയാളി വിദ്യാർത്ഥികൾ ഇപ്പോഴും ജലന്തറിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദില്ലിയിലെത്തിയ മലയാളി വിദ്യാർത്ഥികൾ. ദില്ലിയിൽ നിന്നും നാട്ടിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയുണ്ടെന്നും ജലന്തറിൽ വിദേശ വിദ്യാർത്ഥികളുൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. പ്രതിസന്ധി സമയത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ടെന്നും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാനില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ദില്ലിയെലെത്തിയ മലയാളി വിദ്യാർത്ഥികളുൾപ്പെടെ നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റുകൾ സ്വന്തമായാണ് എടുത്തത്.


Share our post
Continue Reading

India

പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

Published

on

Share our post

ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. തുടർച്ചയായ രണ്ടാം ദിനവും പാകിസ്ഥാൻ രാത്രി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ‌ അടച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്. അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോൺ ആക്രമണം നടന്നത്.


Share our post
Continue Reading

Trending

error: Content is protected !!