Connect with us

THALASSERRY

മാഹി ബസിലിക്ക തിരുനാളിന്‌ കൊടിയേറി

Published

on

Share our post

മയ്യഴി:മാഹി സെന്റ്‌ തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന്‌ കൊടിയേറി. ശനിയാഴ്‌ച കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസെൻ പുത്തൻവീട്ടിൽ കൊടി ഉയർത്തിയതിനുശേഷം തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചു.
രമേശ് പറമ്പത്ത്‌ എംഎൽഎ, മുൻ മന്ത്രി ഇ വത്സരാജ്, മാഹി പൊലീസ് സൂപ്രണ്ട് ജി ശരവണൻ, സ്വാമി പ്രേമന്ദ എന്നിവർ പങ്കെടുത്തു. ദിവ്യബലിക്ക് മോൺ. ജെൻസൻ പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു. ദിവസവും വൈകിട്ട് നടക്കുന്ന ദിവ്യബലിക്കുശേഷം നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടാകും.
പ്രധാന തിരുനാൾ ദിനമായ 14ന് തിരുനാൾ ജാഗരത്തിൽ വൈകിട്ട് ആറിന്
ആഘോഷ ദിവ്യബലിയും നഗരപ്രദക്ഷിണവുമുണ്ടാകും.15ന് പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ ശയനപ്രദക്ഷിണം. രാവിലെ 10.30ന് സാഘോഷ ദിവ്യബലിയും പകൽ മൂന്നിന്‌ മേരിമാതാ കമ്യൂണിറ്റിഹാളിൽ സ്നേഹസംഗമവും നടക്കും. സമാപന ദിവസമായ 22ന് രാവിലെ 10.30ന് ദിവ്യബലി അർപ്പിക്കും. -ഉച്ചയ്‌ക്കുശേഷം തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ സമാപിക്കും.


Share our post

THALASSERRY

അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും

Published

on

Share our post

തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു

Published

on

Share our post

തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

Published

on

Share our post

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കും.ത​ല​ശ്ശേ​രി​യി​ലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക​മേ​ള കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കേ​ര​ള ബ​ധി​ര-​കാ​യി​ക കൗ​ൺ​സി​ലാ​ണ് കാ​യി​ക​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണെ​ങ്കി​ലും ആ​റു​വ​ർ​ഷ​മാ​യി മേ​ള ന​ട​ത്താ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് സാ​മ്പ​ത്തി​ക​മാ​യി കൗ​ൺ​സി​ലി​നെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​ക​ട​മ്പ മ​റി​ക​ട​ക്കാ​ൻ സ്വ​ന്ത​മാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​അ​ഷ്റ​ഫും ചെ​യ​ർ​മാ​ൻ അ​ഡ്വ. പു​രു​ഷോ​ത്ത​മ​നും പ​റ​ഞ്ഞു. സ്വാ​ഗ​ത സം​ഘം സെ​ക്ര​ട്ട​റി എം. ​എ​ൻ. അ​ബ്ദു​ൽ റ​ഷീ​ദ്, ട്ര​ഷ​റ​ർ എ.​കെ. ബി​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!