Connect with us

KETTIYOOR

അമ്പായത്തോട്-തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത-ആലോചന യോഗം തിങ്കളാഴ്ച കൊട്ടിയൂരിൽ

Published

on

Share our post

കൊട്ടിയൂർ: അമ്പായത്തോട് – തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത- പ്രാവർത്തികമാക്കണം എന്നാവശ്യപ്പെട്ട് ആലോചന യോഗം ചേരുന്നു.വയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന മാനന്തവാടി നെടുപോയിൽ റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തിൽ ആണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിൽ ഇരു ജില്ലകളും അശ്രയിക്കുന്ന അമ്പായത്തോട്- ബോയ്‌സ് ടൌൺ റോഡ് ഗതാഗത കുരുക്ക് നിമിത്തം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സ്ഥിതിയാണുള്ളത്.ഈ സാഹചര്യത്തിൽ പ്രസക്തമായ കൊട്ടിയൂർ – അമ്പായത്തോട് – തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, യുവജന സംഘടനാ പ്രതിനിധികൾ, വിവിധ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്ക് കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Share our post

Breaking News

പേര്യ ചുരത്തിൽ റോഡ് നിർമാണ പ്രവൃത്തിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Published

on

Share our post

നിടുംപൊയിൽ : മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share our post
Continue Reading

KETTIYOOR

മൂന്നംഗ മോഷണ സംഘം കൊട്ടിയൂരിൽ പോലീസ് പിടിയിൽ

Published

on

Share our post

കൊട്ടിയൂർ: പേര്യ വരയാലിൽ പാലം നിർമ്മാണത്തിനായി കൊണ്ടുവന്ന 27000 രൂപയുടെ ഇരുമ്പ് പൈപ്പുകൾ മോഷ്‌ടിച്ച് കൊണ്ടുപോയ മൂന്നംഗ സംഘത്തെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു‌. കൊട്ടിയൂരിൽ വെച്ചാണ് മോഷ്‌ടാക്കളെ പിക്ക്അപ്പ് വാഹനംഅടക്കം അറസ്റ്റ് ചെയ്‌തത്. വരയാൽ സ്വദേശി ഉച്ചമ്പത്ത് വിപിനൻ, തലശ്ശേരി എരഞ്ഞോളി സ്വദേശി സമീഷ് സജീവൻ, കണ്ണൂർ സ്വദേശി ബാഷ എന്ന വിജേഷ് എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്‌തു. പോലീസ് ഇൻസ്പെക്ടർ എം.ടി ജേക്കബ്ബ്, എസ്ഐ വിമൽ ചന്ദ്രൻ,എ.എസ്ഐ ബിജുവർഗ്ഗീസ്, സിപിഒമാരായ നിശാന്ത്, പ്രവീൺകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

KETTIYOOR

കെ.സി.സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു

Published

on

Share our post

കൊട്ടിയൂർ : കെ.സി. സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ നാലു വർഷമായി ചെയർമാനാണ് കെ.സി.സുബ്രഹ്മണ്യൻ നായർ. ഒൻപതംഗ ട്രസ്റ്റി ബോർഡ് ആണ് ചെയർമാനെ തിരഞ്ഞെടുക്കുന്നത്. നാല് പാരമ്പര്യ ട്രസ്റ്റിമാരും അഞ്ച് പാരമ്പര്യേത ട്രസ്റ്റിമാരും അടങ്ങുന്നതാണ് കൊട്ടിയൂർ ട്രസ്റ്റി ബോർഡ്. ഇതിൽ ഒൻപത് അംഗങ്ങൾക്കും തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടെങ്കിലും പാരമ്പര്യ ട്രസ്റ്റിക്ക് മാത്രമേ ചെയർമാൻ പദവിയിലേക്ക് മത്സരിക്കാൻ കഴിയുകയുള്ളു. മണത്തണയിലെ നായർ തറവാടുകളായ ആക്കൽ, തിട്ടയിൽ, കരിമ്പനയ്ക്കൽ ചാത്തോത്ത്, കുളങ്ങരയത്ത് എന്നീ നാല് കുടുംബങ്ങളിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻമാരാണ് പാരമ്പര്യ ട്രസ്റ്റിമാരായി കൊട്ടിയൂരിലെത്തുക.അതേസമയം,ചെയർമാൻ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് പെരുമാൾ സേവാസംഘം കത്ത് കൊടുത്തതായും സൂചനയുണ്ട്.


Share our post
Continue Reading

India2 hours ago

പീഡനക്കേസ്‌; ജാനി മാസ്റ്റർക്ക്‌ പ്രഖ്യാപിച്ച ദേശീയ അവാർഡ്‌ റദ്ദാക്കി

KETTIYOOR2 hours ago

അമ്പായത്തോട്-തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത-ആലോചന യോഗം തിങ്കളാഴ്ച കൊട്ടിയൂരിൽ

Kannur2 hours ago

ആസ്പത്രികളില്‍ പ്രസവ സുരക്ഷ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

THALASSERRY2 hours ago

മാഹി ബസിലിക്ക തിരുനാളിന്‌ കൊടിയേറി

Kerala2 hours ago

പകർച്ചവ്യാധി: എല്ലാ ജില്ലയിലും സംയോജിത പരിശോധന

Kerala3 hours ago

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

India3 hours ago

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Kerala4 hours ago

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Kerala4 hours ago

പട്ടികവർഗ ശാക്തീകരണം: ‘ഉയരെ’ പദ്ധതിയുമായി ഐ.പി.ടി.ഐ.എഫ്

Kerala4 hours ago

കാഴ്‌ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷന്റെ ദീപ്തി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!