പേരാവൂർ താലൂക്കാസ്പത്രികെട്ടിട നിർമാണം വേഗത്തിലാക്കണം; സി.പി.എം

പേരാവൂർ :താലൂക്കാസ്പത്രിയുടെപുതിയ കെട്ടിടങ്ങളുടെ നിർമാണം വേഗത്തിലാക്കണമെന്ന് സി.പി.എം പേരാവൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നും മാനന്തവാടി-മട്ടന്നൂർ വിമാനത്താവളം റോഡിന്റെ നിർമാണം ഉടനാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം ജില്ലാ കമ്മറ്റിയംഗം വി .കെ. സനോജ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനവും എ .ശ്രീധരൻ ദിനാചരണവും ജില്ലാ സെക്രട്ടറിയേറ്റംഗം പി .വി .ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ. സി. സനിൽകുമാർ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി അഡ്വ. എം.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദേശവാസിയും സിനിമ സംവിധായകനും അഭിനേതാവുമായ ഡോ. അമർ രാമചന്ദ്രനെ ആദരിച്ചു. വി.ജി.പദ്മനാഭൻ, കെ .ശശീന്ദ്രൻ, ജിജി ജോയ്, വി .ബാബു, പി .എസ് .രജീഷ് എന്നിവർ സംസാരിച്ചു. പേരാവൂർ ടൗൺ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു.15 അംഗ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി കെ. സി .സനിൽകുമാറിനെ തിരഞ്ഞെടുത്തു.മറ്റംഗങ്ങൾ: കെ.എ രജീഷ്, പി .വി .ജോയി, കെ .ജെ .ജോയിക്കുട്ടി, പ്രീതി ലത, നിഷ ബാലകൃഷ്ണൻ, കെ. പ്രഭാകരൻ, പി .എസ് .രജീഷ്, വി. ബാബു, സി .സനീഷ്, എം .രാജീവൻ, ടി .രഗിലാഷ്, കെ.പി അബ്ദുൾ റഷീദ്, ടി .കെ .യൂനുസ്, വി. കെ. ഉണ്ണികൃഷ്ണൻ.