ഡിജിറ്റൽ ആധാര പകർപ്പുകളുടെ ഓൺലൈൻ വിതരണം: ജില്ലാതല പ്രഖ്യാപനം ഇന്ന് തലശ്ശേരിയിൽ

കണ്ണൂർ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാഫീസുകളിൽ നിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ഓൺലൈൻ വഴി അപേക്ഷകർക്ക് ലഭ്യമാക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം ഒക്ടോബർ അഞ്ച് രാവിലെ ഒമ്പത് മണിക്ക് തലശ്ശേരിയിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനാവും. തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ എം ജമുനാ റാണി മുഖ്യാതിഥിയാവും.