IRITTY
മാലിന്യത്തിൽ നിന്ന് ജൈവാമൃതം

ഇരിട്ടി:മാലിന്യത്തിൽനിന്ന് ജൈവവളം ഉൽപ്പാദിപ്പിച്ച് വരുമാനത്തിന്റെ പുതിയമാതൃക തുറക്കുകയാണ് ഇരിട്ടി നഗരസഭ. ഇരിട്ടി ടൗണിൽ നിന്ന് ദിവസേന ശേഖരിക്കുന്ന മാലിന്യമാണ് അത്തിത്തട്ട് സംസ്കരണകേന്ദ്രത്തിൽ എത്തിച്ച് ജൈവവളമാക്കി നഗരസഭ മാലിന്യനിർമാർജനത്തിന്റെ പുതു പാഠമെഴുതുന്നത്. മാലിന്യം വലിച്ചെറിയാനുള്ളതല്ല അത് വളമായും പണമായും മാറുമെന്ന പദ്ധതിക്കാണ് തുടക്കമായത്. ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളമാക്കുന്നതിലൂടെ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്.
ജൈവമാലിന്യങ്ങൾ തുമ്പൂർമുഴി, വിൻട്രോ കമ്പോസ്റ്റ് സംവിധാനം വഴിയാണ് സംസ്‌കരിക്കുന്നത്. ഹരിതകർമസേന ദിനംപ്രതി ശേഖരിക്കുന്ന ഒന്നര ടൺ ജൈവ മാലിന്യമാണ് വളമാക്കുന്നത്.
ടൗണിലെ 55 വ്യാപാര സ്ഥാപനങ്ങളിൽനിന്നാണ് ജൈവ മാലിന്യങ്ങൾ യൂസർ ഫീ വാങ്ങി ശേഖരിക്കുന്നത്. ഇവ ഉണക്കിപ്പൊടിച്ച് ജൈവവളമാക്കുന്നു. ഓരോ ദിവസത്തേയും മാലിന്യം 20 ദിവസത്തിനകം വളമാവുന്ന രീതിയിലാണ് പദ്ധതി പ്രവർത്തനം. മഴക്കാലത്ത് 40 ദിവസംകൊണ്ട് വളം ഉൽപ്പാദിപ്പിക്കാനാവും. ‘ജൈവാമൃതം’ എന്ന പേരിലാണ് നഗരസഭയുടെ ജൈവവളം വിൽപ്പനയാരംഭിച്ചത്. 25 കിലോ പാക്കറ്റിന് 100 രൂപയാണ് വില. തുടർന്നുള്ള ദിവസങ്ങളിൽ ഉൽപ്പാദനംകൂട്ടി വളം വിൽപ്പന വ്യാപിപ്പിക്കാനാവുമെന്ന് നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ പറഞ്ഞു. ജൈവവള വിൽപ്പനയും സംസ്കരണ കേന്ദ്രത്തിലെ എം.സി.എഫിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കലും നഗരസഭാ ചെയർമാൻ കെ ശ്രീലത ഉദ്‌ഘാടനംചെയ്തു. വൈസ് ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷനായി. എ.കെ രവീന്ദ്രൻ, കെ.സുരേഷ്, പി രഘു, എൻ കെ ഇന്ദുമതി, ആർ.പി ജയപ്രകാശ് പന്തക്ക, പി. ആർ അശോകൻ എന്നിവർ സംസാരിച്ചു.
IRITTY
കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ


ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.
IRITTY
പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി


ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്