നരിതൂക്കില്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി

പേരാവൂര്‍ : നരിതൂക്കില്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഓണത്തോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ ഷോറൂമില്‍ നടന്നു.പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.മാനേജിങ് ഡയറക്ടർ ഷിനോജ് നരിതൂക്കിൽ, യു.എം.സി.ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. ബഷീർ, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.പി. പ്രമോദ്, വി. കെ രാധാകൃഷ്ണൻ, എം. സി കുട്ടിച്ചൻ, ഷീന ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു.തോലമ്പ്ര സന്തോഷ് നിവാസിൽ ഉണ്ണി, പെരളശേരി മൂന്നു പെരിയയിലെ ആരാധ്യ സന്തോഷ്, കെ.എം.ഏലിയാമ്മ മുതുകുളത്ത്, തങ്കച്ചൻ പൊയ്യമല, നീനു ടോമി എന്നിവർ ഡയമണ്ട് റിംഗും അചിന്ത്യ.ജി.ചന്ദ്ര ഗോൾഡ് കോയിനും നറുക്കെടുപ്പിലൂടെ നേടി.