പേരാവൂർ മാരത്തൺ ഡിസംബർ 21ന്

പേരാവൂർ : ആറാമത് പേരാവൂർ മാരത്തൺ ഡിസംബർ 21ന് പേരാവൂർ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും. പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണിൽ ഇത്തവണ 5000 പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. 10.5 കിലോമീറ്റർ ക്വാർട്ടർ മാരത്തണും മൂന്നര കിലോമീറ്റർ ഫാമിലി ഫൺ റണ്ണുമാണ് നടക്കുക.ഇവന്റ് അമ്പാസിഡറും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോർജ് ഫ്‌ളാഗ് ഓഫ് ചെയ്യും.
ഓപ്പൺ കാറ്റഗറിയിൽ ആൺ, പെൺ വിഭാഗത്തിൽ ഒന്നുമുതൽ മൂന്നു വരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10000, 5000, 3000 രൂപയും മെഡലും ലഭിക്കും. 18ന് താഴെ ആൺ, പെൺ വിഭാഗത്തിൽ 5000, 3000, 2000 രൂപയും മെഡലും 50ന് മുകളിൽ ആൺ, പെൺ വിഭാഗങ്ങളിൽ 5000, 3000, 2000 രൂപയും മെഡലുമാണ് ലഭിക്കുക. നാലു മുതൽ 10 വരെ സ്ഥാനക്കാർക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.
www.peravoormarathon.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്ട്രർ ചെയ്യാം. മത്സരത്തിന്റെ കാറ്റഗറി തിരിച്ചുള്ള വിശദവിവരങ്ങളും വിദ്യാർഥികൾക്കുള്ള പ്രവേശന ഫീസിലെ ഇളവുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.
പേരാവൂർ ബ്ലോക്ക് പരിധിയിലെ തിരഞ്ഞെടുത്തയിടങ്ങളിൽ ഓഫ്‌ലൈനായും രജിസ്ട്രർ ചെയ്യാം. ഫോൺ: 8281130787, 9447263904.രജിസ്‌ട്രേഷൻ ക്യാമ്പയിൻ ശനിയാഴ്ച പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് സ്റ്റാൻലി ജോർജ്, ജനറൽ സെക്രട്ടറി എം. സി. കുട്ടിച്ചൻ, ട്രഷറർ പ്രദീപൻ പുത്തലത്ത്, വൈസ്.പ്രസിഡന്റ് ഡെന്നി ജോസഫ്, ജോ.സെക്രട്ടറി അനൂപ് നാരായണൻ എന്നിവർ സംബന്ധിച്ചു.