പയ്യന്നൂരിൽ നിന്ന് കൊല്ലൂർ മൂകാംബിക സ്പെഷ്യൽ സർവീസുമായി കെ.എസ്.ആർ.ടി.സി

പയ്യന്നൂർ: നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ 13 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് സൂപ്പർ എക്സ്പ്രസ്സ് സ്പെഷ്യൽ സർവീസുമായി കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ്. എല്ലാ ദിവസവും രാത്രി 10 ന് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് പുലർച്ചെ കൊല്ലൂരിൽ എത്തി അവിടെ നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ്.കൊല്ലൂർ സ്പെഷ്യൽ സർവീസിന് ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്. www.onlineksrtcswift.com എന്ന വെബ് സൈറ്റ് വഴിയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.