പോക്സോ കേസിൽ സി.പി.എം പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ : തളിപ്പറമ്പിൽ പോക്സോ കേസിൽ സി.പി.എം പുറത്താക്കി ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയിൽ. CPM മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് അനീഷിനും മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തത്.