യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നതായി വെല്‍നെസ് സൂചിക

Share our post

മുംബൈ: ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നതായി ഐസിഐസിഐ ലൊംബാര്‍ഡ് വെല്‍നെസ് സൂചിക. 78 ശതമാനം ഇന്ത്യക്കാര്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അറിയാമെന്നും 70 ശതമാനംപേരും മാനസികവും ശാരീരികവുമായ ക്ഷേമത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കിടുന്നതിന് സോഷ്യല്‍ മിഡിയയെ ആശ്രയിക്കുന്നതായും സര്‍വെയില്‍ പറയുന്നു.ശാരീരികം, മാനസികം, കുടുംബം, സാമ്പത്തികം, ജോലി, സാമൂഹികം എന്നിങ്ങനെ ആറ് ഘടകങ്ങള്‍ പരാമര്‍ശിക്കുന്നതാണ് വെല്‍നെസ് സൂചിക. 18 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവരാണ് സര്‍വെയില്‍ പ്രതികരിച്ചത്. ഇവരില്‍ 31 ശതമാനംപേര്‍ സ്ത്രീകളാണ്. ഇന്ത്യയിലുടനീളം 19 നഗരങ്ങളില്‍നിന്നുള്ള കണക്കുകളാണിവ.

പ്രധാന കണ്ടെത്തലുകള്‍

84 ശതമാനം ഇന്ത്യക്കാര്‍ക്കും വിവിധ ഹൃദ്രോഗങ്ങളെക്കുറിച്ച് അറിയാമെങ്കിലും കൃത്യമായ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിന്റെ അഭാവം പ്രകടമാണ്. 40 ശതമാനം പേര്‍ മാത്രമേ നെഞ്ചുവേദനയോ അസ്വസ്ഥതയോ ഹൃദ്രോഗമായി ബന്ധപ്പെടുത്തുന്നുള്ളൂ. 36 ശതമാനം പേര്‍ മാത്രമാണ് ശ്വസതടസ്സം സാധ്യതയുള്ള ഒരു ലക്ഷണമായി തിരിച്ചറിയുന്നത്. യഥാര്‍ഥ ഹൃദ്രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള അറവിവ് പകരലിന്റെ ആവശ്യകത സര്‍വെ എടുത്തുകാണിക്കുന്നു.കമ്പനികളിലെ ജീവനക്കാര്‍ക്കിടയിലെ മാനസികാരോഗ്യം സ്‌കോര്‍ 60 ആണ്. കോര്‍പറേറ്റ് തൊഴിലാളികളുടെ സാമ്പത്തിക ക്ഷേമം 54 ആണ്. പൊതുജനങ്ങള്‍ക്കിത് 63 ആണ്. ജോലി സ്ഥലത്തെ ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയെ ഇത് എടുത്തുകാണിക്കുന്നു.

ആരോഗ്യ സാങ്കേതിക വിദ്യയുടെ ഉപയോഗവും ആരോഗ്യ സംരക്ഷണവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. ഫിറ്റ്നസ് ട്രാക്കിങ് ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തുന്ന വ്യക്തികള്‍ അവരുടെ വെല്‍നെസ് സ്‌കോര്‍ 72ആണെന്ന് പഠനം പറയുന്നു. അല്ലാത്തവരുടെ സ്‌കോര്‍ 54 ആണ്.70 ശതമാനം ഇന്ത്യക്കാരും ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ പഠിക്കാനോ സോഷ്യല്‍ മീഡയ ഉപയോഗിക്കുന്നു. ഇന്‍സ്റ്റാഗ്രാം 87 %, യുട്യൂബ് 81% എന്നിവ പ്രധാന പങ്ക് വഴിക്കുന്നു.

80% ഇന്ത്യക്കാരും സ്ഥിരമായി സമ്മര്‍ദത്തിന്റെ ഒരു ലക്ഷണമെങ്കിലും അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിമുറുക്കമോ വിഷാദ ലക്ഷണങ്ങളോ ഇല്ലാത്തവരുടെ മാനസികവും കുടുംബപരവുമായ ആരോഗ്യ സ്‌കോറുകള്‍ ഉയര്‍ന്നതാണ്.ജെന്‍ എക്സ് മെച്ചപ്പെട്ട ആരോഗ്യം കാണിക്കുമ്പോള്‍ മില്ലേനിയല്‍സ് ശാരീരികവും കുടുംബപരവും സാമ്പത്തികവുമായ ക്ഷേമത്തില്‍ വെല്ലുവിളി നേരിടുന്നു. രസകരമെന്ന് പറയട്ടെ, പുകവലി ശീലത്തില്‍ ഇവര്‍ തുല്യരാണ്. ജെന്‍ സീ- ജെന്‍ എക്സ് വിഭാഗങ്ങളില്‍ 26 ശതമാനം പുകവലി റിപ്പോര്‍ട്ട് ചെയ്യുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!