Connect with us

Kerala

വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Published

on

Share our post

വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ അവരുടെ ബോര്‍ഡുകള്‍, കുറിപ്പടികള്‍, സീലുകള്‍ എന്നിവയില്‍ അംഗീകൃത ബിരുദങ്ങളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നമ്പറും ഉള്‍പ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.33 മെഡിക്കല്‍ കോളജുകളുള്ള കേരളത്തില്‍ വിദേശ സര്‍വകലാശാലകളില്‍ നിന്നടക്കം വര്‍ഷം ഏഴായിരത്തിലധികം എം.ബി.ബി.എസ്. ബിരുദധാരികള്‍ പഠിച്ചിറങ്ങുന്നു. എന്നിട്ടും വ്യാജന്‍മാരെയും മുറി വൈദ്യന്മാരെയും വെച്ചു ചികിത്സ നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ജോലിക്ക് നിയോഗിക്കുമ്പോള്‍ അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയും മുന്‍കാല പരിചയവും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് മാനേജ്മെന്റുകളുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്ന് ഐഎംഎ ഓര്‍മിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിദേശ സര്‍വകലാശാലകളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ മതിയായ രജിസ്ട്രേഷന്‍ ഇല്ലാതെ പരിശീലനം നല്‍കുക, പാരാ മെഡിക്കല്‍ ബിരുദദാരികള്‍ക്ക് ആശുപത്രികളില്‍ രോഗികളുടെ പരിചരണത്തിന് ചുമതല നല്‍കുക എന്നീ പ്രവണതകളെ കണ്ടെത്തി നടപടിയെടുകാണാമെന്നും ഐഎംഎ ആവശ്യപ്പെട്ടു.അംഗീകൃത ബിരുദങ്ങളും രജിസ്ട്രേഷന്‍ നമ്പറും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കേരള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഡോക്ടര്‍മാരുടെയും കുറ്റമറ്റ പട്ടിക പ്രസിദ്ധീകരിക്കണം.
.മെഡിക്കല്‍ കൗണ്‍സില്‍ വെബ് സൈറ്റില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ സാധ്യമായ സംവിധാനം നിലവില്‍ വരണം.അംഗീകൃത ബിരുദങ്ങളും രജിസ്‌ട്രേഷന്‍ നമ്പറും പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ആവശ്യപ്പെട്ടു.


Share our post

Kerala

വിദേശത്ത് തൊഴിൽ നേടാൻ രണ്ട് ലക്ഷം വരെ വായ്പ: ‘ശുഭയാത്ര’യുമായി നോർ‌ക്ക

Published

on

Share our post

വിദേശജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ധനസഹായ പദ്ധതിയുമായി നോർക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ്‌ എന്നിവക്കായി പലിശ സബ്‌സിഡിയോടെ വായ്‌പ ലഭ്യമാക്കുന്ന ശുഭയാത്ര പദ്ധതിയാണ് നോർക്ക പ്രഖ്യാപിച്ചത്. പ്രവാസി നൈപുണ്യ വികസന സഹായം, വിദേശ തൊഴിലിനായുള്ള യാത്ര സഹായം എന്നി ഉപപദ്ധതികൾ ഇതിൽ ഉൾപ്പെടും. 36 മാസ തിരിച്ചടവിൽ രണ്ട് ലക്ഷം രൂപ വരെയാണ് വായ്‌പ. അംഗീകൃത റിക്രൂട്ടിങ്‌ ഏജൻസി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്‌പ ലഭിക്കുക. കൃത്യമായി തിരിച്ചടവിന് നാല് ശതമാനം പലിശ സബ്സിഡി 30 മാസത്തേക്ക് നൽകും. ആദ്യത്തെ ആറ് മാസത്തെ മുഴുവൻ പലിശയും നോർക്ക റൂട്ട്‌സ് വഹിക്കും. വിസ സ്റ്റാമ്പിങ്‌, എച്ച്ആർഡി/ എംബസി അറ്റസ്റ്റേഷൻ, ഇമിഗ്രേഷൻ ക്ലിയറൻസ്, എയർ ടിക്കറ്റുകൾ, വാക്സിനേഷൻ എന്നിവക്കുള്ള ചെലവുകൾക്കായി വായ്പ പ്രയോജനപ്പെടുത്താം.


Share our post
Continue Reading

Kerala

ചൂടിന് ആശ്വാസം; വേനല്‍ മഴ വരുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kerala

സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടിന് പ്രതിഷേധ ഹർത്താൽ

Published

on

Share our post

നിലമ്പൂർ : ആഘോഷ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതകുരുക്ക് ഒഴിവാക്കാനും ഊട്ടി സന്ദർശനത്തിനുള്ള ഇ-പാസ് നിബന്ധന തമിഴ്നാട് സർക്കാർ കർശനമാക്കി. നീലഗിരി ജില്ലയുടെ കവാടങ്ങളിലെ ചെക്പോസ്റ്റുകളിൽ ഇ-പാസ് ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ കടത്തിവിടൂ. ഊട്ടി സന്ദർശനത്തിന് ഇ-പാസ് വേണമെന്ന നിയമമുണ്ടായിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. കഴിഞ്ഞ പെരുന്നാൾ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് മൂലം തമിഴ്നാടിന്‍റെ അതിർത്തി ചെക് പോസ്റ്റുകളിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. ഇത്തവണ വേനലവധി ദിനങ്ങളും ആഘോഷങ്ങളും ഒരുമിച്ച് വന്നതോടെ നൂറ് കണക്കിന് വാഹനങ്ങൾ ചുരം കയറും.

തമിഴ്നാട് അതിർത്തികളിൽ സ്ഥാപിച്ച പ്രത‍്യേക ചെക്ക്പോസ്റ്റുകളിൽ ഇ-പാസ് സൗജന‍്യമായി നൽകുന്നുണ്ട്. ആധാർകാർഡിന്‍റെ കോപ്പി കരുതണം. ഒരാൾക്ക് ഇ-പാസ് എടുക്കാൻ ചുരുങ്ങിയത് രണ്ട് മിനിറ്റെങ്കിലും സമയമെടുക്കും. ഈ സമയത്ത് റോഡിൽ നിർത്തിയിടുമ്പോഴാണ് ഗതാഗതകുരുക്ക് ഉണ്ടാവുന്നത്. മുൻകൂട്ടി ഇ-പാസ് എടുത്ത് വന്നാൽ കുരുക്ക് ഒഴിവാക്കാനാവും. ചെക്ക്പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാൻ tnga.org വെബ്സൈറ്റ് തുറന്നിട്ടുണ്ട്. ഇതിലൂടെ ഇ-പാസിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് നൽകും.

പ്രതിഷേധവുമായി വ‍്യാപാരികൾ; ഏപ്രിൽ രണ്ടിന് ഹർത്താൽ

നിലമ്പൂർ: ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയതിൽ പ്രതിഷേധവുമായി നീലഗിരിയിലെ വ‍്യാപാരികൾ. നിയന്ത്രണം ഏർപ്പെടുത്തുന്നത് വ‍്യാപാരമേഖലക്ക് കനത്ത തിരിച്ചടിയാണ്. അതിനാൽ ഇ-പാസ് പിൻവലിക്കണമെന്നാണ് ആവശ‍്യം. ഏപ്രിൽ രണ്ടിന് വ‍്യാപാരികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!