1000 ഇ-ഓട്ടോറിക്ഷകള്‍ക്കു കൂടി സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍; 30,000 രൂപ വീതം വിതരണം ചെയ്യും

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 1000 ഇ-ഓട്ടോറിക്ഷകള്‍ക്കു കൂടി സര്‍ക്കാര്‍ സഹായം നല്‍കും. ഇ-ഓട്ടോറിക്ഷ വാങ്ങുന്നവര്‍ക്ക് 30,000 രൂപ മോട്ടോര്‍വാഹനവകുപ്പ് വഴി വിതരണം ചെയ്യും. ഇതിനായി മൂന്നുകോടി രൂപ അനുവദിച്ചു.ഇതുവരെ 3667 ഇ-ഓട്ടോറിക്ഷകള്‍ക്ക് സര്‍ക്കാര്‍ 30,000 രൂപ വീതം സാമ്പത്തികസഹായം നല്‍കിയിരുന്നു. 11 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ ചെലവിട്ടത്. വാഹന വിലയുടെ 25 ശതമാനം അല്ലെങ്കില്‍ 30,000 രൂപയാണ് സബ്സിഡി. ഇതില്‍ കുറഞ്ഞ തുകയാണ് വാഹന ഉടമയ്ക്കു നല്‍കുന്നത്.