Connect with us

Kerala

വരുന്നു, ചീമേനി സൗരോർജ പാർക്ക്‌ ; ആറു വർഷത്തിനുള്ളിൽ പുരപ്പുറ സോളാർശേഷി 3000 മെഗാവാട്ടായി ഉയർത്തും

Published

on

Share our post

തിരുവനന്തപുരം:ചീമേനിയിൽ100 മെഗാവാട്ടിന്റെ സൗരോർജ പാർക്ക് നിർമാണം ഉടൻ ആരംഭിക്കും. കാസർകോട് 100 മെഗാവാട്ട് സോളാർ പാർക്കിൽ അധികമായി അഞ്ചു മെഗാവാട്ടിന്റെ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി വരികയാണ്. പുറമേ ഫ്ലോട്ടിങ് സോളാർ പദ്ധതികൾ സ്ഥാപിച്ച് 400 മെഗാവാട്ട് കണ്ടെത്താനും സർക്കാർ ലക്ഷ്യമിടുന്നു. 500 മെഗാവാട്ടിന്റെ സോളാർ പദ്ധതികൾ പൂർത്തിയാക്കുന്നതിന് 2500 കോടി രൂപ ചെലവ് വരും.ആറുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 10000 മെഗാവാട്ടിനോട് അടുക്കുമെന്നാണ് കരുതുന്നത്. നിലവിൽ സംസ്ഥാനത്തെ ഉൽപാദനശേഷി 3800 മെഗാവാട്ട് ഉണ്ടെങ്കിലും 2000 മെഗാവാട്ടിൽ താഴെ മാത്രമാണ് ലഭ്യമാകുന്നത്.

ഇന്ത്യയിൽ റൂഫ് സോളാറിൽ മൂന്നാമതാണ് സംസ്ഥാനം. പുരപ്പുറ നിലയങ്ങളിൽനിന്നും ഏകദേശം 900 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നുണ്ട്. വരുന്ന ആറുവർഷത്തിൽ പുരപ്പുറ സോളാർ ശേഷി 3000 മെഗാവാട്ടായി ഉയർത്തും. സോളാർ വൈദ്യുതി ഉൽപ്പാദകർക്ക് ഏർപ്പെടുത്തിയിരുന്ന ജനറേഷൻ നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.പകൽ സമയത്ത് അധികമായി ലഭിക്കുന്ന സൗരോർജ വൈദ്യുതി ഉപയോഗപ്പെടുത്തി രാത്രി കാലങ്ങളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ സാധ്യതകളും അടിയന്തര പ്രാധാന്യത്തോടെ പരിശോധിച്ചു വരികയാണ്. സംസ്ഥാനത്ത് 5000 മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് സാധ്യമാണ്. ഇതിൽ മഞ്ഞപ്പാറ (30 മെഗാവാട്ട്), മുതിരപ്പുഴ (100 മെഗാവാട്ട്) പദ്ധതികൾക്ക് ഇതിനകം സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്


Share our post

Kerala

പകർച്ചവ്യാധി: എല്ലാ ജില്ലയിലും സംയോജിത പരിശോധന

Published

on

Share our post

തിരുവനന്തപുരം:പകർച്ചവ്യാധി പ്രതിരോധം ഉറപ്പാക്കാൻ ഏകാരോഗ്യ സമീപനത്തിന്റെ ഭാഗമായി രോഗവ്യാപന കാരണം കണ്ടെത്താൻ സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലയിലും നടപ്പിലാക്കും. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്താനും സ്ഥിരീകരിക്കാനും ആവശ്യമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാനുമാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയോജിതമായി പരിശോധന നടത്തുന്നത്.പ്രവർത്തന മാർഗരേഖ തയ്യാറാക്കി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ നാല്‌ ജില്ലയിലാണ്‌ ഫീൽഡുതല പരിശോധന നടത്തിയത്. ജില്ലകളിൽ റിപ്പോർട്ട് ചെയ്‌ത പകർച്ചവ്യാധികളുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ്‌ ഫീൽഡുതല പരിശോധന സംഘടിപ്പിച്ചത്. ആദ്യഘട്ടം വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത്‌ എല്ലാ ജില്ലയിലും ഇത് നടപ്പിലാക്കുന്നതെന്ന്‌ മന്ത്രി വീണാ ജോർജ്‌ വ്യക്തമാക്കി.

കോട്ടയം ജില്ലയിൽ എലിപ്പനി, ആലപ്പുഴയിൽ പക്ഷിപ്പനി, ഇടുക്കിയിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്), പത്തനംതിട്ട ജില്ലയിൽ ജലജന്യ രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫീൽഡുതല പരിശോധനയാണ് നടത്തിയത്. ആർദ്രം മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങളിലെ പ്രധാന പദ്ധതിയാണ് ഏകാരോഗ്യം അഥവാ വൺ ഹെൽത്ത്. മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പുവരുത്തി പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതാണ്‌ പദ്ധതി. ഇതോടൊപ്പം നിപാ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ചും ആരംഭിച്ചു.


Share our post
Continue Reading

Kerala

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

Published

on

Share our post

കൊച്ചി : കേരളത്തിൽ ഒക്ടോബർ 11 വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ അഞ്ച്‌ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന്‌ യെല്ലോ അലർട്ട്‌ പ്രഖ്യാപിക്കുകയും ചെയ്തു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.പൊതുജനങ്ങൾക്കായി പ്രത്യേക നിർദേശങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.നിർദേശങ്ങൾ- പുറപ്പെടുവിച്ച സമയം: 09:00 പിഎം, 05-10-2024 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… ഈ ലിങ്കിൽ ലഭ്യമാണ്.കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.


Share our post
Continue Reading

Kerala

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Published

on

Share our post

കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ കോഴ്‌സില്ലാതിരിക്കുകയും കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസപ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെ എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ലാതെ വിദ്യാർഥികൾ.കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ എം.എസ്.സി. മാത്‌സ്‌ റെഗുലർ കോഴ്‌സിന് അഡ്മിഷൻ കിട്ടാത്തതിനാൽ വിദൂരവിദ്യാഭ്യാസത്തെ ആശ്രയിക്കാനിരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്.ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വന്നതോടെ അവർ നടത്തുന്ന കോഴ്‌സുകൾ കേരളത്തിലെ മറ്റു സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസം വഴി നടത്താനാവില്ല.

വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താനുള്ള യു.ജി.സി. ഡിസ്റ്റൻസ് ബ്യൂറോയുടെ അംഗീകാരം കാലിക്കറ്റ് സർവകലാശാലയ്ക്കുണ്ട്. എങ്കിലും സർവകലാശാല നടത്തിയിരുന്ന ഒട്ടുമിക്ക കോഴ്‌സുകളും ഓപ്പൺ സർവകലാശാല തുടങ്ങിയതോടെ ഈ വർഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടില്ല.കഴിഞ്ഞവർഷം ഓപ്പൺ സർവകലാശാലയുടെ പ്രവേശന നടപടികൾ വൈകിയതിനാലും കോഴ്‌സുകൾ കുറവായതിനാലും കാലിക്കറ്റിന് പ്രവേശനം നടത്താനുള്ള അനുമതി കിട്ടിയിരുന്നു.എം.എസ്.സി. മാത്‌സ് ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ഇല്ലെങ്കിലും ഒരു കോഴ്സ് മാത്രം നടത്താനുള്ള പ്രയോഗിക ബുദ്ധിമുട്ട് കാരണമാണ് കാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാത്തത്.

200-ൽ താഴെ വിദ്യാർഥികളാണ് സാധാരണ എം.എസ്.സി. മാത്‌സ്‌ കോഴ്‌സിന് വിദൂര വിദ്യാഭ്യാസം വഴി ചേരാറുള്ളതെന്ന് അധികൃതർ പറഞ്ഞു.അതേസമയം, കേരളത്തിലെ മറ്റു സർവകലാശാലകൾ ഓപ്പൺ സർവകലാശാല നടത്താത്ത കോഴ്‌സുകളിലേക്ക് പ്രവേശനനടപടികൾ തുടങ്ങിയിട്ടുണ്ട്.ഇഗ്നോ നടത്തുന്ന കോഴ്‌സിൽ എം.എസ്.സി. മാത്‌സിന്റെ കൂടെ കംപ്യൂട്ടർ സയൻസ് കൂടി വരുന്നതിനാൽ പഠിക്കാൻ ബുദ്ധിമുട്ടാണെന്നാണ് വിദ്യാർഥികൾ പറയുന്നു. കാലിക്കറ്റ് സർവകലാശാലയിലും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലും കോഴ്‌സില്ലാത്തതിനാൽ എം.എസ്‌സി. മാത്‌സ്‌ പഠനത്തിന് വിദൂരവിദ്യാഭ്യാസത്തെ ആശ്രയിക്കുന്നവർക്ക് ഒരുവർഷം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.


Share our post
Continue Reading

KETTIYOOR51 seconds ago

അമ്പായത്തോട്-തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത-ആലോചന യോഗം തിങ്കളാഴ്ച കൊട്ടിയൂരിൽ

Kannur2 mins ago

ആസ്പത്രികളില്‍ പ്രസവ സുരക്ഷ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

THALASSERRY28 mins ago

മാഹി ബസിലിക്ക തിരുനാളിന്‌ കൊടിയേറി

Kerala31 mins ago

പകർച്ചവ്യാധി: എല്ലാ ജില്ലയിലും സംയോജിത പരിശോധന

Kerala59 mins ago

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

India1 hour ago

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Kerala2 hours ago

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Kerala2 hours ago

പട്ടികവർഗ ശാക്തീകരണം: ‘ഉയരെ’ പദ്ധതിയുമായി ഐ.പി.ടി.ഐ.എഫ്

Kerala2 hours ago

കാഴ്‌ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷന്റെ ദീപ്തി

Kerala2 hours ago

കളിക്കാനൊരു പന്ത് തരുമോ സര്‍ക്കാരേ; കുട്ടികളുടെ കത്തിന് സമ്മാനമായി ലഭിച്ചത് മൂന്ന് ഫുട്‌ബോളുകള്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!