കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തന പരീക്ഷണം ജില്ലയില്‍ വിജയകരം

കണ്ണൂർ:കവചം (കേരള വാണിങ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം വിജയകരം.ആറ് മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് ചൊവ്വാഴ്ച ജില്ലയില്‍ നടന്നത്. കതിരൂര്‍ സൈക്ലോണ്‍ ഷെല്‍റ്റര്‍,തിരുവങ്ങാട് ഗവ. എച്ച് എസ് എസ്, കണ്ണൂര്‍ ഗവ. സിറ്റി എച്ച്.എസ്.എസ്, നടുവില്‍ ബോയ്സ് പ്രീമെട്രിക് ഹോസ്റ്റല്‍, ആറളം ഫാം ഗവ. എച്ച് എസ് എസ്, പെരിങ്ങോം ഗവ. എച്ച്.എസ്.എസ് എന്നിവടങ്ങളിലെ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണമാണ് ജില്ലയില്‍ നടന്നത്.