Connect with us

Kerala

അലതല്ലി പതഞ്ഞൊഴുകി കാന്തൻപാറ

Published

on

Share our post

വടുവഞ്ചാൽ : പാറക്കെട്ടുകളിൽ അലതല്ലി പതഞ്ഞൊഴുകി, തട്ടുതട്ടായി താഴേക്ക്‌ പതിക്കുന്ന വെള്ളച്ചാട്ടം. കാടിന്റെ ചാരുതയിൽ വിസ്മയം കാത്തുവച്ചിരിക്കുകയാണ്‌ കാന്തൻപാറ. വനഭംഗിയും അരുവിയുടെ കളകള നാദവും താഴ്‌ചയിലേക്ക്‌ ഒഴുകിയിറങ്ങുന്ന ജലധാരയും ഇഷ്ടപ്പെടുന്നവർക്ക്‌ വയനാട്ടിലെ മൂപ്പൈനാട്‌ പഞ്ചായത്തിലെ കാന്തൻ പാറയിലേക്ക്‌ വരാം. കാട്ടുചോലകൾ നീന്തി പാറക്കെട്ടുകൾ കടന്ന്‌ ചിന്നിച്ചിതറിയാണ്‌ വെള്ളത്തിന്റെ വരവ്‌. ചിലയിടങ്ങളിൽ മനസ്സിൽ കുളിരുകോരി വെള്ളിനൂലിഴകളായി അരുവി തിരിയും.

മനസ്സും ശരീരവും തണുപ്പിക്കാനാണ്‌ ഇങ്ങോട്ടേക്ക് സഞ്ചാരികളെത്തുന്നത്‌. മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന്‌ അടച്ചിട്ടിരുന്ന കേന്ദ്രം ദിവസങ്ങൾക്ക്‌ മുമ്പാണ്‌ സഞ്ചാരികൾക്കായി തുറന്നത്‌. കുളിര്‌ നിറഞ്ഞ കാലാവസ്ഥയും അപകട സാധ്യത കുറഞ്ഞതും വിനോദസഞ്ചാരികളെ ഇവിടേക്ക്‌ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്‌. സംസ്ഥാനത്തെ ഇതര ജില്ലകളിൽനിന്നും കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുമാണ് കൂടുതൽ പേർ എത്തുന്നത്. ഫോട്ടോകളും വീഡിയോകളുമെടുത്ത് ആർത്തുല്ലസിച്ചാണ്‌ മടക്കം.

ഇവിടേക്ക്‌ എത്തുമ്പോൾ കുളിരുപകരുന്ന പച്ചത്തുരുത്തുകളാണ് ആദ്യം വരവേൽക്കുക. തണലുകൾക്ക്‌ താഴെ ഇരിപ്പിടങ്ങളുണ്ട്. ഇവിടെയിരുന്ന്‌ കുളിർക്കാറ്റേൽക്കാം. പാറക്കല്ലുകളിലിരുന്ന്‌ കാട്ടരുവിയുടെ താളത്തിന് കാതുകൂർപ്പിക്കാം. കിളികളുടെ പാട്ട് കേൾക്കാം. വഴിതിരിഞ്ഞൊഴുകുന്ന അരുവികൾക്കിടയിൽ ഈറ്റക്കാടുകളുടെ തുരുത്തും ചെറുജലാശയങ്ങളും ആകാശം തൊടുന്ന വൻമരങ്ങളും കാണാം.

സേവ് ദ ഡേറ്റ്, വെഡിങ് ഫോട്ടോഗ്രാഫി എന്നിവക്കെല്ലാം കാന്തൻപാറയിലെത്തുന്നവർ ഏറെയാണ്‌. പാതകളിലും വെള്ളച്ചാട്ടത്തിനരികിലും മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ട്‌. ഭയംകൂടാതെ സഞ്ചാരികൾക്ക്‌ ഈ സൗന്ദര്യം ആസ്വദിച്ച് മടങ്ങാം. ഒഴുക്ക് കൂടുതലായതിനാൽ വെള്ളച്ചാട്ടത്തിലിപ്പോൾ കുളി അനുവദനീയമല്ല. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലാണ്‌ കേന്ദ്രം. ഊട്ടി അന്തർ സംസ്ഥാനപാതയിൽ റിപ്പൺ 52ൽനിന്ന് മൂന്ന് കിലോമീറ്ററും മേപ്പാടിയിൽനിന്ന്‌ എട്ടുകിലോമീറ്ററുമാണ്‌ കാന്തൻപാറയിലേക്കുള്ളത്‌.


Share our post

Kerala

ഇനി ‘100’ൽ വിളിച്ചാലല്ല പൊലീസിനെ കിട്ടുക, ഫയ‍ർഫോഴ്സിനായി ‘101’ലും വിളിക്കേണ്ട; എല്ലാ സേവനങ്ങളും ഒറ്റ നമ്പറിൽ

Published

on

Share our post

തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.

ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.


Share our post
Continue Reading

Kerala

ബി.പി.എല്‍ വിഭാഗത്തിനുള്ളവർക്ക് സൗജന്യ കെഫോണ്‍ കണക്ഷന് അപേക്ഷിക്കാം; നടപടികൾ ഓൺലൈനായി മാത്രം

Published

on

Share our post

തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണെന്നാണ് അറിയിപ്പ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.

മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും.ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Share our post
Continue Reading

Kerala

സെന്റ് ഓഫ് ആഘോഷമാക്കാൻ വിദ്യാർഥികളുടെ ലഹരിപാർട്ടി; പത്താംക്ലാസ് വിദ്യാ‍ർഥികളുടെ കൈവശം കഞ്ചാവ് ശേഖരം

Published

on

Share our post

കാസർ​ഗോഡ് : കാസർ​ഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിനിടെ ലഹരി പാർട്ടി നടത്തി വിദ്യാർഥികൾ. വിദ്യാലയത്തിൽ ക‍ഞ്ചാവെത്തിച്ചാണ് വിദ്യാർഥികൾ സെന്റ് ഓഫ് ആഘോഷമാക്കിയത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന് കാസർ​ഗോഡ് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്കൂളിലെത്തി വിദ്യാർഥികളുടെ കൈയ്യിൽ നിന്നും ക‍ഞ്ചാവ് കൈയ്യോടെ പിടികൂടുകയായിരുന്നു.പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!