എന്‍ജിനീയറിങ് പഠിച്ചാല്‍ പണിയില്ലെന്ന് ആരു പറഞ്ഞു? കേന്ദ്രസര്‍വീസില്‍ 237 ഒഴിവുകള്‍

Share our post

2025ലെ എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളിലേക്കാണ് പരീക്ഷ. രണ്ടുഘട്ടങ്ങളായി നടക്കുന്ന പരീക്ഷയുടെ ആദ്യഘട്ടം 2025 ഫെബ്രുവരി 9-ന് നടക്കും. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകള്‍/ സ്ഥാപനങ്ങളിലായി 237

വിഷയവും സര്‍വീസുകളും ചുവടെ.
സിവില്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ തസ്തികകള്‍): സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ് (സിവില്‍), സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ് (റോഡ്സ്), സര്‍വേ ഓഫ് ഇന്ത്യ, എ.ഇ.ഇ. (സിവില്‍) ഇന്‍ ബോര്‍ഡര്‍ റോഡ്സ് എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് എന്‍ജിനീയേഴ്സ്, എ.ഇ.ഇ. ഇന്‍ എം.ഇ.എസ്. സര്‍വേയര്‍ കേഡര്‍, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ എന്‍ജിനീയറിങ് സര്‍വീസ്.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ ബി): ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് ഓഫ് എന്‍ജിനീയേഴ്സ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഡിഫന്‍സ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, എ.ഇ.ഇ. ഇന്‍ ബോര്‍ഡര്‍ റോഡ്സ് എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വീസ്, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ്-എ/ബി തസ്തികകള്‍): ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് ഓഫ് എന്‍ജിനീയേഴ്സ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഡിഫന്‍സ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്, ഐ.ഇ.ഡി.എസ്./ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ക, ഐ.ഇ.ഡി.എസ്./

അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് II

ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ ബി തസ്തികകള്‍):ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വീസ്, ഡിഫന്‍സ് ക്വാളിറ്റി എയ്റോനോട്ടിക്കല്‍ അഷ്വറന്‍സ് സര്‍വീസ്, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്, ഇന്ത്യന്‍ റേഡിയോ റെഗുലേറ്ററി സര്‍വീസ്, ഐ.ഇ.ഡി.എസ്./ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ക, ഐ.ഇ.ഡി.എസ്./ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് II

യോഗ്യത: എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ ഇന്ത്യാ ഗവ. അംഗീകരിച്ച വിദേശ ഡിഗ്രി/ ഡിപ്ലോമ. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഇന്ത്യയുടെ പരീക്ഷ/ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സിന്റെ (ഇന്ത്യ) ഗ്രാജുവേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ/ എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ (Parts II and III/ Sections A and B)/ ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് റേഡിയോ എന്‍ജിനീയേഴ്സിന്റെ ഗ്രാജുവേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ പാസായിരിക്കണം.

പ്രായം: 21 -30 വയസ്സ്. അപേക്ഷകര്‍ 1995 ജനുവരി രണ്ടിന് മുന്‍പോ 2004 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്.വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിക്കാര്‍ക്ക് 35 വയസ്സുവരെ അപേക്ഷിക്കാം.

പരീക്ഷ: പ്രാഥമിക ഘട്ടത്തില്‍ രണ്ടുപേപ്പറുകളിലായി ആകെ 500 മാര്‍ക്കിനായിരിക്കും പരീക്ഷ. പേപ്പര്‍- I ന് രണ്ടുമണിക്കൂറും പേപ്പര്‍ II ന് മൂന്നുമണിക്കൂറുമാണ് സമയം. മുഖ്യപരീക്ഷയ്ക്ക് 300 മാര്‍ക്കിന്റെവീതം രണ്ട് പേപ്പറുകളാണുണ്ടാവുക. ആറുമണിക്കൂറായിരിക്കും സമയം. വ്യക്തിത്വപരിശോധനകൂടി നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

പരീക്ഷാകേന്ദ്രം: ഒന്നാംഘട്ട പരീക്ഷയ്ക്ക് രാജ്യത്താകെ 42 കേന്ദ്രങ്ങളാണുള്ളത്. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ട്. മുഖ്യപരീക്ഷയ്ക്ക് തിരുവനന്തപുരത്ത് കേന്ദ്രമുണ്ടാവും.
പരീക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ക്ക് 200 രൂപ. ഓണ്‍ലൈനായോ എസ്.ബി.ഐ. ബ്രാഞ്ചുകള്‍ മുഖേന പണമായോ ഫീസ് അടയ്ക്കാം.

അപേക്ഷ: യു.പി.എസ്.സി.യുടെ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിവേണം അപേക്ഷിക്കാന്‍. അപേക്ഷയ്‌ക്കൊപ്പം ഫോട്ടോയും ഒപ്പും സ്‌കാന്‍ചെയ്ത് അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 8


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!