സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി സഹകരണ രജിസ്ട്രാറുടേതാണ് നടപടി. രണ്ട് സര്‍ക്കാര്‍ നോമിനികളടക്കമുള്ള മൂന്ന് അംഗങ്ങള്‍ക്ക് താത്കാലിക ചുമതല നല്‍കി. 1.05 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്ക് നേരത്തെ തീരുമാനമെടുത്തിരുന്നു. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ 52 പേരുടെ 64 വായ്പകളാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളത്. യു.ഡി.എഫ്. ഭരണസമിതിയായിരുന്നു നിലവില്‍ ബാങ്ക് ഭരിച്ചിരുന്നത്.