പേരാവൂർ പഞ്ചായത്ത് വഴിയിടം നാടിന് സമർപ്പിച്ചു

പേരാവൂർ ബസ് സ്റ്റാൻഡിൽ നിർമിച്ച വഴിയിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിക്കുന്നു
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് നിർമിച്ച വഴിയിടം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി .പി .വേണുഗോപാലൻ അധ്യക്ഷനായി. കഫ്റ്റീരിയയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .സുധാകരൻ നിർവഹിച്ചു.പാതയോരങ്ങളിൽ നിന്നും പാഴ് വസ്തു ശേഖരിച്ചു മാതൃകയായ വർഗീസ് കണക്കശേരിയേയും കുഞ്ഞാലി കരിക്കിൻചോലയേയും ആദരിച്ചു.പദ്ധതി കരാറുകരൻ രവീന്ദ്രനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം വി .ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, കെ.വി .ശരത്, റീന മനോഹരൻ, എം .ശൈലജ, റജീന സിറാജ്, ബേബി സോജ , പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പൊന്നപ്പൻ എന്നിവർ സംസാരിച്ചു.കഫ്റ്റീരിയ, സ്ത്രീ പുരുഷൻ ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്ക്, മുലയൂട്ടൽ കേന്ദ്രം എന്നിവയുൾപ്പെടെ 24. 5 ലക്ഷം രൂപ ചിലവിൽ ആധുനിക രീതിയിലാണ് വഴിയിടത്തിന്റെ നിർമാണം.