ചേതന യോഗ പേരാവൂർ ഏരിയാ ഓഫീസ് ഉദ്ഘാടനം

പേരാവൂർ: ചേതന യോഗ പേരാവൂർ ഏരിയ കമ്മിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.ചേതന യോഗ ജില്ലാ സെക്രട്ടറി ഡോ.പ്രേമചന്ദ്രൻ കാന ഡി.വൈ.റ്റി ക്ലാസ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് ഗോവിന്ദൻ പായം വിതരണം ചെയ്തു. അഡ്വ.എം.രാജൻ സമ്മാന വിതരണം നടത്തി.വാർഡ് മെമ്പർ റജീന സിറാജ്, സി. ഷിജു, ചേതന യോഗ ഏരിയാ സെക്രട്ടറി പി.പി.നിധീഷ് എന്നിവർ സംസാരിച്ചു.