Connect with us

Social

ഗൂഗിൾ ക്രോം ഉപയോക്താവാണോ? മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

Published

on

Share our post

ഗൂ​ഗിൾ ക്രോമിൽ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ ജാ​ഗ്രതാ നിർദേശം. മൊബൈലിലോ ലാപ്ടോപ്പിലോ ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അഥവാ സെർട്ട് ഇൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രോമിലെ പഴുതുകൾ മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യക്തി​ഗത വിവരങ്ങൾ ചോർത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ദുഷ്ടലക്ഷ്യത്തോടെ കോഡുകൾ കടത്തിവിട്ട് ആപ്പുകൾ തകരാറിലാക്കുകയും ആ പഴുതിലൂടെ കംപ്യൂട്ടറിലും ഫോണിലുമൊക്കെ കടന്നുകയറുകയുമാണ് സൈബർ ക്രിമിനലുകളുടെ ലക്ഷ്യം.

വിൻഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോ​ഗിക്കുന്നവർക്കാണ് അപകടസാധ്യത കൂടുതലെന്ന് സെർട്ട് ഇൻ വ്യക്തമാക്കിയിട്ടുണ്ട്. ആ​ഗോളതലത്തിൽ ഏതാണ്ട് 70 ശതമാനം പേരും ആശ്രയിക്കുന്ന ബ്രൗസറാണ് ​​ഗൂ​ഗിൾ ​ക്രോം. അതുകൊണ്ടു തന്നെ കോടിക്കണക്കിന് ഉപയോക്താക്കളെ ഈ സുരക്ഷാ വീഴ്ച ബാധിച്ചേക്കാം.സുരക്ഷാ വീഴ്ച പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. അപകടസാധ്യത തടയാൻ ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിളും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും നിർദേശിക്കുന്നത്. ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ് ചെയ്യണം. ആൻഡ്രോയ്ഡ് ഉപയോക്താക്കളും ആപ് സ്റ്റോറിൽ ചെന്ന് അപ്ഡേറ്റ് ചെയ്യണം. ലാപ്പിലോ കംപ്യൂട്ടറിലോ ക്രോം ഉപയോ​ഗിക്കുന്നവർക്ക് സെറ്റിം​ഗ്സിൽ ചെന്ന് എബൗട്ട് ക്രോമിൽ പോയി അപ്ഡേറ്റ് ചെയ്യാം.

Share our post

Social

കരളിന്റെയും വൃക്കയുടെയും ആരോഗ്യം പ്രധാനമാണ്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

Published

on

Share our post

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളാണ് കരളും വൃക്കയും. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യത്തിലും കരളും കിഡ്‌നിയും പ്രധാന പങ്ക് വഹിക്കുന്നു. രാവിലെ വെള്ളം കുടിക്കുന്നത് ഈ രണ്ട് അവയവങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിന് സഹായകമാണ്. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ചില പാനിയങ്ങള്‍ വൃക്കകളെയും കരളിനെയും സഹായിക്കുന്നു. ഈ പാനിയങ്ങള്‍ രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം,
ഒരുനുള്ള് മഞ്ഞള്‍ ചേര്‍ത്ത നാരങ്ങാവെളളം.

നാരങ്ങാവെള്ളത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ആവശ്യത്തിന് ജലാംശം നല്‍കാനും സഹായിക്കുന്നു. നാരങ്ങാവെളളത്തോടൊപ്പം ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുന്നത് ശുദ്ധീകരണ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കരളിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട സംയുക്തമാണ്. 2018 ല്‍ നടന്ന ഒരു പഠനത്തിലാണ് കുര്‍ക്കുമിന്‍ കരള്‍ തകരാറുകള്‍ ചികിത്സിക്കാന്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്.

തയ്യാറാക്കുന്ന വിധംഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ അര നാരങ്ങ പിഴിഞ്ഞൊഴിച്ച് ഒരു നുളള് മഞ്ഞളും ചേര്‍ത്ത് ഇളക്കി വെറും വയറ്റില്‍ കുടിക്കാം.

ജീരകവെള്ളം

നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി ഉപയോഗിക്കാറുള്ളതാണ് ജീരകവെള്ളെം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കരളിലെ വിഷാംശം ഇല്ലാതാക്കാനും പ്രോത്സാഹിപ്പിക്കുന്നു. അധികമായുള്ള സോഡിയവും ജലാംശവും പുറംതള്ളുകയും വൃക്കകളുടെ ഭാരം കുറയ്ക്കുകയും ചെയ്യും. കൂടാതെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

തയ്യാറാക്കുന്ന വിധംഒരുടീസ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ വെള്ളം ചൂടാക്കി ജീരകം ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിച്ചെടുക്കുക. ചൂടോടെ കുടിക്കാം.

നെല്ലിക്കാ ജ്യൂസ്

ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും വിറ്റാമിന്‍ സി കൊണ്ടും സമ്പന്നമാണ് നെല്ലിക്ക. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്ന പ്രതിദത്ത പരിഹാരമാണ് . ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കരളിനെ വിഷവിമുക്തമാക്കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധംനെല്ലിക്ക വെള്ളത്തിലിട്ട് അടിച്ച് ജ്യൂസുണ്ടാക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കാം.

കരിക്കും വെള്ളം

കരിക്കുംവെള്ളം ഏറ്റവും നല്ല പ്രകൃതിദത്ത പാനിയമാണ്. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്നതിനുള്ള മികച്ച പാനിയമാണ്. ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമായ ഇവ ശരീരത്തിന്റെ വെള്ളത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. കരിക്കും വെള്ളത്തിലുളള സ്വാഭാവിക ഡൈയൂറിക് ഗുണങ്ങള്‍ വൃക്കകളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും പൊട്ടാസ്യത്തിന്റെ അളവ് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

ഇഞ്ചി, പുതിന ചായ

ദഹനത്തെ സഹായിക്കുന്നതിനും ശരീരം വിഷമുക്തമാക്കാനും സഹായിക്കുന്നതുകൊണ്ട് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചിയും പുതിനയും. ഇഞ്ചിക്ക് കരളിലെ വിഷവസ്തുക്കളെ കാര്യമായി സംസ്‌കരിക്കാനുള്ള കഴിവുണ്ട്. പുതിന ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ സുഖകരമാക്കുന്നു.


Share our post
Continue Reading

Social

സ്വകാര്യ ചാറ്റുകളിൽ ഇവന്‍റുകൾ ഷെഡ്യൂൾ ചെയ്യാം; പുതിയ വാട്‌സ്ആപ്പ് ഫീച്ചർ ഉടൻ വരുന്നു

Published

on

Share our post

ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന, ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്‍റെ ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാകും. സ്വകാര്യ ചാറ്റുകളില്‍ ഇവന്‍റുകൾ ഷെഡ്യൂൾ ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ്. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളൂ. ഇത് ഉപയോക്താക്കളെ ഇവന്‍റുകൾ സൃഷ്ടിക്കാനും ഓർമ്മപ്പെടുത്തലുകൾ സജ്ജീകരിക്കാനും ആപ്പിനുള്ളിൽ നേരിട്ട് അപ്പോയിന്‍റ്‌മെന്‍റുകൾ ഏകോപിപ്പിക്കാനും അനുവദിക്കുന്നു.

വൺ-ഓൺ-വൺ സംഭാഷണങ്ങളിലേക്ക് സവിശേഷത ലഭ്യമാകുന്നതോടെ, ഒരു സമർപ്പിത കലണ്ടർ ആപ്പിലേക്ക് മാറാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ കൂടുതൽ വഴക്കം ലഭിക്കും. iOS-നുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്, ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും.


Share our post
Continue Reading

Social

വാട്സാപ്പ് വേഗം അപ്ഡേറ്റ് ചെയ്തോ;അല്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ സുരക്ഷിതമല്ല

Published

on

Share our post

പ്രൈവസിക്ക് ഏറ്റവും അധികം പ്രാമുഖ്യം നല്കുന്നവരാണ് തങ്ങളെന്നാണ് മെറ്റ അവകാശപ്പെടുന്നത്. സുരക്ഷിതമായി സന്ദേശം അയയ്‌ക്കുന്നതിന് ഏറ്റവും നല്ല പ്ലാറ്റ്ഫോമാണ് വാട്സാപ്പ് എന്ന അവകാശവാദത്തിന് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുകയാണ്.വാട്‌സ്‌ആപ്പിന്‍റെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമില്‍ ‘വ്യൂ വണ്‍സ്’ ഫീച്ചർ ഉപയോഗിച്ച്‌ അയച്ച ഫോട്ടോകളും വീഡിയോകളും ഒന്നിലധികം തവണ കാണാൻ പറ്റുന്നു എന്നതാണ് വാട്സാപ്പിന്റെ പുതിയ പ്രശ്നം.

വാട്സാപ്പില്‍ ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമാണോ എന്ന ചർച്ച ഉയർന്നിരിക്കുമ്ബോഴാണ് പുതുതായി വാട്സാപ്പില്‍ വ്യൂ വണ്‍സ് ഫീച്ചറില്‍ പ്രശനം വന്നിരിക്കുന്നത്. ഇപ്പോ ഇതിന് പരിഹാരവുമായ മെറ്റ രംഗത്തെത്തിയിട്ടുണ്ട്.
വ്യൂ വണ്‍സ് വഴി ഐഫോണുകള്‍ ഉപയോഗിച്ച്‌ അയച്ച ഫോട്ടോകള്‍ വീണ്ടും വീണ്ടും തുറക്കാൻ സാധിക്കുന്നത് സ്വകാര്യതാ പ്രശ്നം ഉയർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഐഒഎസ് ആപ്പ് ഉപയോക്താക്കള്‍ക്കായി മെറ്റ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി.

വാട്‌സ്‌ആപ്പിലെ വ്യൂ വണ്‍സ് ഫീച്ചറിലെ ബഗ് അപ്ഡേറ്റോടെ പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ പിഴവ് നീക്കിയിട്ടുണ്ടെന്ന് മെറ്റ അറിയിച്ചു. എല്ലാ ഐഫോണ്‍ ഉപയോക്താക്കളും വാട്സാപ്പ് വേഗത്തില്‍ തന്നെ അപ്ഡേറ്റ് ചെയ്യാനും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യതയെയും ഡാറ്റ സുരക്ഷയെയും ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്നുമാണ് ബഗ് പ്രശ്നം പരിഹരിച്ചു കൊണ്ട് വാട്സാപ്പ് തെളിയിക്കാൻ ശ്രമിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!