കൈത്തറി വാങ്ങുമ്പോൾ മുദ്ര ശ്രദ്ധിക്കണം

കണ്ണൂർ: കൈത്തറി വസ്ത്രം വാങ്ങാനാണോ, ഇനി കണ്ണടച്ച് വേണ്ട. സാരിയിലായാലും മുണ്ടിലായാലും ക്യു ആർ കോഡ് വഴി അത് നിർമിച്ചത് എങ്ങനെയെന്ന് കണ്ട ശേഷം തീരുമാനിക്കാം.വ്യാജനെ തടയുക, ഗുണ നിലവാരം ഉറപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തുന്നത്.കേരള കൈത്തറിയുടെ മുദ്രയും ഇവയിലുണ്ടാകും. ഇത് സ്കാൻ ചെയ്താൽ ഏത് സൊസൈറ്റിയിലാണ് വസ്ത്രം നെയ്തത് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളറിയാം. നെയ്യുന്നതിന്റെ വീഡിയോയും കാണാം.കൈത്തറി ഉത്പന്നങ്ങളെ ദേശീയ അന്തർ ദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള പദ്ധതി.കൈത്തറിമുദ്ര ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സൊസൈറ്റികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ഒന്നിന് നടക്കും.