Kerala
ടിക്കറ്റ് നിരക്ക് ലക്ഷങ്ങള്‍; ചലിക്കുന്ന കൊട്ടാരം വീണ്ടും ഓടിത്തുടങ്ങി

യാത്രകളെയും ലക്ഷ്വറിയെയും തീവണ്ടികളെയും ഒക്കെ പ്രണയിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്ത്യയുടെ അത്യാഡംബര തീവണ്ടിയായ പാലസ് ഓണ്‍ വീല്‍സ് ഈ വര്‍ഷത്തെ യാത്ര ആരംഭിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ‘ചലിക്കുന്ന കൊട്ടാരത്തിന്റെ’ ഈ സീസണിലെ ആദ്യ യാത്ര പുറപ്പെട്ടത്. രാജസ്ഥാന് ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് എം.ഡി സുഷമ അറോറയും എക്സിക്യുട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര ഷെഖാവത്തും ചേര്‍ന്നാണ് ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.അമേരിക്ക, യു.കെ, സ്പെയിന്, പോളണ്ട്, ഓസ്ട്രേലിയ, യുക്രൈന്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ ഉള്‍പ്പടെ 32 യാത്രികരാണ് ഈ യാത്രയിലുള്ളത്. ഇന്ത്യന്‍ റെയില്‍വേയും രാജസ്ഥാന് ടൂറിസം ഡെവലപ്മെന്റ് ബോര്‍ഡും സംയുക്തമായാണ് പാലസ് ഓണ്‍ വീല്‍സ് സര്‍വീസ് നടത്തുന്നത്. 1982ലാണ് ഈ ട്രെയിന്‍ സര്‍വീസ് ആദ്യമായി ആരംഭിച്ചത്.
പാലസ് ഓണ്‍ വീല്‍സ് ട്രെയിനില്‍ 39 ഡീലക്സ് ക്യാബിനുകളും 2 സൂപ്പര്‍ ഡീലക്സ് ക്യാബിനുകളുമാണുള്ളത്. ആകെ 82 യാത്രക്കാര്‍ക്കാണ് ഒരു യാത്രയില്‍ പോകാന്‍ സാധിക്കുന്നത്. 25 ജീവനക്കാരും ഇതിലുണ്ടാകും. ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3000 കിലോമീറ്ററിലധികം ഈ ട്രെയിന്‍ സഞ്ചരിക്കും.ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് ആരംഭിക്കുന്ന യാത്ര ജയ്പ്പൂര്‍, സവായ് മധോപ്പൂര്‍, ചിറ്റോര്‍ഗഡ്, ഉദയ്പ്പൂര്‍, ജയ്സാല്മിര്, ജോധ്പ്പൂര്‍, ഭരത്പ്പൂര്‍, ആഗ്ര എന്നിവടങ്ങളിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഏഴാം ദിവസം വൈകിട്ട് മടങ്ങിയെത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ആഡംബര ബസിലുള്ള യാത്രയും ഭക്ഷണവും മറ്റ് സേവനങ്ങളും എല്ലാം പാക്കേജില്‍ ഉള്‍പ്പെടും.
23 കോച്ചുകളുള്ള തീവണ്ടിയില്‍ ഓരോ കോച്ചിനും പഴയ രജപുത്രനാട്ടുരാജ്യങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളുണ്ട്. കോണ്ടിനെന്റല്, ചൈനീസ് വിഭവങ്ങള്‍, ഒരു ബാര്‍ കംലോഞ്ച്, 14 സലൂണുകള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളുള്ള ട്രെയിനില്‍ മഹാരാജ, മഹാറാണി എന്നീ രണ്ട് റെസ്റ്റോറന്റുകളുമുണ്ട്.സീസണുകള്‍ അനുസരിച്ചാണ് പാലസ് ഓണ്‍ വീല്‍സിന്റെ ടിക്കറ്റ് നിരക്കുകള്‍. ടൂറിസ്റ്റ് സീസണില്‍ ഡീലക്സ് ക്യാബിന് ടിക്കറ്റിന് ഒരാള്‍ക്ക് 5,98,290 രൂപയും ടാക്സും സൂപ്പര്‍ ഡീലക്സ് ക്യാബിന് ടിക്കറ്റിന് ഒരാള്‍ക്ക് 10,76,922 രൂപയും ടാക്സുമാണ് നിരക്ക്.
Kerala
ഇനി ‘100’ൽ വിളിച്ചാലല്ല പൊലീസിനെ കിട്ടുക, ഫയർഫോഴ്സിനായി ‘101’ലും വിളിക്കേണ്ട; എല്ലാ സേവനങ്ങളും ഒറ്റ നമ്പറിൽ


തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.
ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.
Kerala
ബി.പി.എല്‍ വിഭാഗത്തിനുള്ളവർക്ക് സൗജന്യ കെഫോണ്‍ കണക്ഷന് അപേക്ഷിക്കാം; നടപടികൾ ഓൺലൈനായി മാത്രം


തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണെന്നാണ് അറിയിപ്പ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്കാന് സാധിക്കുക. കണക്ഷന് ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.
മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന് നല്കാന് സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന് ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും.ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
സെന്റ് ഓഫ് ആഘോഷമാക്കാൻ വിദ്യാർഥികളുടെ ലഹരിപാർട്ടി; പത്താംക്ലാസ് വിദ്യാർഥികളുടെ കൈവശം കഞ്ചാവ് ശേഖരം


കാസർഗോഡ് : കാസർഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിനിടെ ലഹരി പാർട്ടി നടത്തി വിദ്യാർഥികൾ. വിദ്യാലയത്തിൽ കഞ്ചാവെത്തിച്ചാണ് വിദ്യാർഥികൾ സെന്റ് ഓഫ് ആഘോഷമാക്കിയത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന് കാസർഗോഡ് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്കൂളിലെത്തി വിദ്യാർഥികളുടെ കൈയ്യിൽ നിന്നും കഞ്ചാവ് കൈയ്യോടെ പിടികൂടുകയായിരുന്നു.പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്