Connect with us

India

ദയാവധത്തിന് അനുമതി; കരട് പെരുമാറ്റച്ചട്ടം ഇറക്കി കേന്ദ്രസര്‍ക്കാര്‍

Published

on

Share our post

ന്യൂഡല്‍ഹി: ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടർമാർക്ക് ഉചിതതീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ.ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ. കരടിന്മേല്‍ ആരോഗ്യമേഖലയില്‍ നിന്നുള്ളവരടക്കം ഒക്ടോബർ 20-നകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപഭാവിയില്‍ മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയില്‍ നിർവചിച്ചത്.

72 മണിക്കൂർ നിരീക്ഷണത്തിനു ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്കാഘാതത്തെയും ഇതിന്റെ പരിധിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.മെക്കാനിക്കല്‍ വെന്റിലേഷൻ, രക്തധമനികളുടെ പ്രവർത്തനം സാധാരണനിലയിലാക്കാനുള്ള വാസോപ്രസ്സേഴ്‌സ്, ഡയാലിസിസ്, ശസ്ത്രക്രിയകള്‍, രക്തചംക്രമണം മുതലായവയെ ജീവൻരക്ഷാ സംവിധാനങ്ങളുടെ ഗണത്തില്‍പ്പെടുത്തി. അതിഗുരുതര രോഗാവസ്ഥയില്‍ ഇത്തരം ജീവൻരക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും പ്രയോജനകരമല്ലാത്തതും രോഗികള്‍ക്ക് ബാധ്യത സൃഷ്ടിക്കുന്നതുമാണ്‌ അതുകൊണ്ടുതന്നെ ദയാവധം അനുയോജ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.

കരടിലെ നിർദേശങ്ങള്‍

* ജീവൻരക്ഷാ സംവിധാനംകൊണ്ട് രോഗിക്ക് പ്രയോജനവുമുണ്ടാകാതിരിക്കുകയും അത് രോഗിയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തില്‍ വേദനയായി മാറുകയും ചെയ്താല്‍ രോഗിയുടെ താത്‌പര്യാർഥം ജീവൻരക്ഷാ സംവിധാനം ഡോക്ടർക്ക് പിൻവലിക്കാം

* ഒരാള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചാലോ, ഏറ്റവും തീവ്രമായ ചികിത്സകൊണ്ട് ഫലമില്ലാത്തവിധം രോഗാവസ്ഥ മൂർച്ഛിച്ചാലോ, ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാലോ ദയാവധമാകാം

* തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഹൃദയാഘാതം സംഭവിച്ചാല്‍ ഡോക്ടർമാർക്ക് ഉചിതമെന്ന് തോന്നുന്നെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാതിരിക്കാം

* പ്രായപൂർത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവൻരക്ഷാസഹായം വേണ്ടെന്നുെവക്കാൻ തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതിയുടെ നിയമാവലിയുണ്ട്

* സ്വന്തമായി തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത രോഗികളുടെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് ഡോക്ടർമാരെങ്കിലും ഉള്‍പ്പെട്ട പ്രാഥമിക മെഡിക്കല്‍ ബോർഡ് രൂപവതകരിച്ച്‌ സമവായമനുസരിച്ച്‌ ജീവൻരക്ഷാ സംവിധാന കാര്യത്തില്‍ തീരുമാനമെടുക്കാം

* പ്രാഥമിക മെഡിക്കല്‍ ബോർഡ് രോഗിയുടെ അവസ്ഥ സംബന്ധിച്ച്‌ ബന്ധുവിനെ വിശദമായി ധരിപ്പിക്കണം

* പ്രാഥമിക മെഡിക്കല്‍ ബോർഡ് കൈക്കൊള്ളുന്ന തീരുമാനം വേറെ മൂന്ന് ഫിസിഷ്യന്മാരടങ്ങിയ സെക്കൻഡറി മെഡിക്കല്‍ബോർഡ് പരിശോധിച്ച്‌ ശരിയായ തീരുമാനമാണോയെന്ന് ഉറപ്പുവരുത്തണം

* ഈ ബോർഡിലെ ഒരു ഡോക്ടറെ ജില്ലാതല ചീഫ് മെഡിക്കല്‍ ഓഫീസർ നിയമിക്കണം


Share our post

India

രണ്ടുമണിക്കൂർ കൊണ്ട് മുംബയിൽ നിന്ന് ദുബായിലെത്താം ,1000 കിലോമീറ്റർ വേഗതയിൽ അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യു.എ.ഇ

Published

on

Share our post

ദുബായ് : രണ്ടു മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് എത്താൻ കഴിയുന്ന അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയാണ് യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് നടപ്പാക്കുന്നത്. രണ്ടു മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കുെ എന്നതാണ് അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയുടെ നേട്ടം. മണിക്കൂറിൽ 600 കിലോമീറ്റർ മുതൽ 1000 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഇത്തരം ട്രെയിനുകൾ. ഇന്ധനം ഉൾപ്പെടെയുള്ള ചരക്കുകളും ഇത്തരം ട്രെയിനുകളിൽ കൊണ്ടുപോകാൻ സാധിക്കും.

നിലവിൽ യു.എ.ഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്താൻ നാലു മണിക്കൂറെടുക്കും,​ യാത്രയ്ക്കും ചരക്കുനീക്കത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതിനാൽ യു.എ.ഇയ്ക്കും ഇന്ത്യക്കും മാത്രമല്ല,​ ട്രെയിൻ കടന്നുപോകുന്ന മറ്റു രാജ്യങ്ങൾക്കും പദ്ധതി ഗുണകരമാകുമെന്ന് നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൾട്ടന്റ് അബ്ദുള്ള അൽ ഷെഹി വ്യക്തമാക്കി,​യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റി അയക്കാനും സാധിക്കും. യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് അണ്ടർവാട്ടർ ട്രെയിൻ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് വിവരം.


Share our post
Continue Reading

India

വാര്‍ഷിക കണക്കെടുപ്പ്; എസ്.ബി.ഐ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു

Published

on

Share our post

ന്യൂഡല്‍ഹി: വാര്‍ഷിക കണക്കെടുപ്പിനെത്തുടര്‍ന്ന് എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടു. വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരത്തെ അറിയിച്ചിരുന്നു. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിരുന്നു.എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. യുപിഐ സിസ്റ്റം പ്രവര്‍ത്തനക്ഷമമാണെന്നും എന്‍പിസിഐ വ്യക്തമാക്കിയിരുന്നു. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യോനോ, യു.പി.ഐ സേവനങ്ങളാണ് തടസപ്പെട്ടത്.


Share our post
Continue Reading

India

യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ പ്രഖ്യാപിച്ചു; ഓരോ എമിറേറ്റിലെയും സമയം അറിയാം

Published

on

Share our post

ദുബായ്: റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ ഇസ്ലാമിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) സന്തോഷത്തിലേക്ക് കടക്കുകയാണ് യുഎഇ നിവാസികള്‍. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലും പ്രത്യേക ഓപ്പണ്‍ മൈതാനങ്ങളിലും അതിരാവിലെ തന്നെ നിസ്‌കാരം തുടങ്ങും. ശവ്വാല്‍ ചന്ദ്രപിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് വൈകുന്നേരം യു.എ.ഇയുടെ ചന്ദ്രക്കല സമിതി മഗ്‌രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം യോഗം ചേരും. കേരളത്തിലേതിനെക്കാള്‍ ഒരുദിവസം നേരത്തെ ഗള്‍ഫ് നാടുകളില്‍ റമദാന്‍ തുങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് 28ാം നോമ്പ് ആണെങ്കില്‍ ഗള്‍ഫില്‍ ഇന്ന് 29 ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (മാര്‍ച്ച് 30 ഞായറാഴ്ച) ശവ്വാല്‍ ഒന്ന് ആയിരിക്കും. ഇന്ന് മാസം കണ്ടില്ലെങ്കില്‍  മറ്റന്നാള്‍ (മാര്‍ച്ച് 31 തിങ്കളാഴ്ച) ആയിരിക്കും ചെറിയ പെരുന്നാള്‍. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ നിസ്‌കാരം ഏഴ് എമിറേറ്റുകളിലും നിശ്ചിതസമയത്തായിരിക്കും നടക്കുക. പെരുന്നാള്‍ ഏത് ദിവസം ആയാലും താഴെ കൊടുക്കുന്ന സമയത്തായിരിക്കും നിസ്‌കാരം നടക്കുക.

നിസ്‌കാര സമയക്രമം

അബൂദബി: രാവിലെ 6:22
അല്‍ ഐന്‍: രാവിലെ 6:23
ദുബായ്: രാവിലെ 6:20
ഷാര്‍ജ: രാവിലെ 6:19
അജ്മാന്‍: രാവിലെ 6:19
ഉമ്മുല്‍ ഖുവൈന്‍: രാവിലെ 6:18
റാസല്‍ ഖൈമ: രാവിലെ 6:17
ഫുജൈറ: രാവിലെ 6:15
ഖോര്‍ഫക്കാന്‍: രാവിലെ 6:16


Share our post
Continue Reading

Trending

error: Content is protected !!