പേരാവൂർ മിഡ് നൈറ്റ് മാരത്തൺ നവമ്പർ 23ന്

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ നവംബർ 23ന് നടക്കും. ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്ന പുരുഷ വനിതാ ടീമുകൾക്ക് യഥാക്രമം 15,000, 10,000, 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. 50 വയസ്സിന് മുകളിലുള്ള നാല് വനിതാ മത്സരാർത്ഥി കൾക്കും നാല് പുരുഷ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും ലഭിക്കും. അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ടിന്റു ലൂക്കയാണ് മാരത്തണിന്റെ ഇവന്റ് അംബാസിഡർ.മാലിന്യമുക്ത കേരളം, ആരോഗ്യമുള്ള തലമുറ എന്നീ ആശയങ്ങളാണ് മിഡ്‌നൈറ്റ് മാരത്തൺ മുന്നോട്ടുവെക്കുന്നത്. പേരാവൂർ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ, പോലീസ്, അഗ്നിരക്ഷാ സേന, കലാകായിക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് മാരത്തൺ. പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ചെവിടിക്കുന്ന്,തൊണ്ടിയിൽ , തെറ്റുവഴിയിലൂടെ ഓടി പഴയ ബസ് സ്റ്റാൻഡിൽ തന്നെ സമാപിക്കും വിധമാണ് മാരത്തൺ റൂട്ട്.നാല് പേരടങ്ങുന്ന ടീമുകളായും ടീമുകൾ അല്ലാതെയും മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രർ ചെയ്യുന്ന എല്ലാവർക്കും ടീ ഷർട്ടും ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും ഭക്ഷണവും ലഭിക്കും. നവംബർ 10 വരെ രജിസ്ട്രർ ചെയ്യാം.പത്രസമ്മേളനത്തിൽ ചെയർമാൻ സൈമൺ മേച്ചേരി, ഷിനോജ് നരിതൂക്കിൽ, വി.കെ. രാധാകൃഷ്ണൻ, കെ.എം. ബഷീർ, ഒ.ജെ. ബെന്നി എന്നിവർ പങ്കെടുത്തു.ഫോൺ: 9947537486, 9946532852, 9388775570.