പേരാവൂർ ടൗൺ സൗന്ദര്യവത്കരണം; ആദ്യഘട്ട ശുചീകരണം നടത്തി

പേരാവൂർ: ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഒന്നാംഘട്ട ശുചീകരണത്തിന് തുടക്കമായി. പോലീസ് സ്റ്റേഷൻ മുതൽ കുനിത്തല മുക്ക് സബ് ട്രഷറി ഓഫീസ് പരിസരം വരെയുള്ള ഭാഗമാണ് എ.എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്. അസോസിയേഷൻ പ്രസിഡന്റ് പി.ജി.വേലായുധൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കാരായി രമേശൻ അധ്യക്ഷത വഹിച്ചു. കെ.വി.ചന്ദ്രൻ, ബിജു അണിയേരി, കെ.സുരേന്ദ്രൻ, കെ.രതീശൻ, ഡോ.വി.ദിനേശ്, പി.വി.പ്രകാശൻ, കെ.വി.പുഷ്പൻ, സി.പവിത്രൻ ,കാനത്തായി ദിനേശൻ എന്നിവർ നേതൃത്വം നല്കി.സൗന്ദര്യവത്കരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ രണ്ടിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ നിർവഹിക്കും.