മെഗാ ലോക് അദാലത്ത്

കണ്ണൂർ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലയിലെ കോടതികളിൽ ഒക്ടോബർ രണ്ടിന് മെഗാ ലോക് അദാലത്ത് നടത്തും.തീർപ്പാകാതെ കിടക്കുന്നതും നിലവിൽ ഉള്ളതുമായ സിവിൽ കേസുകൾ, വാഹന അപകട നഷ്ട പരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ, ബാങ്ക് കേസുകൾ, ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും പരിഗണിക്കും.തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ കോടതികളിൽ അദാലത്ത് നടക്കും.