Connect with us

Kerala

ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ പദ്ധതികളുമായി കെ.എസ്.ഇ.ബി; വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കും, സേവനങ്ങൾ വാതിൽപ്പടിയിൽ

Published

on

Share our post

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി കെ.എസ്.ഇ.ബി. ആദ്യപടിയെന്നോണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ തീരുമാനിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2രാവിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍‍കുട്ടി നിര്‍‍വ്വഹിക്കും.ഒക്ടോബർ 2ന് ഉപഭോക്തൃ സേവനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെഎസ്ഇബിയുടെ എല്ലാ ജീവനക്കാരും ഓഫീസർമാരും ഓഫീസുകളിൽ എത്തും. അതത് ഓഫീസുകളിലെ പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാർ ചേർന്ന് ചർച്ച ചെയ്യുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കെ.എസ്.ഇ.ബി വിശദീകരിക്കുന്നു.

പുതിയ കണക്ഷനുകൾ അനുവദിക്കുന്നതിന് നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ നല്‍കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. ഒക്ടോബർ രണ്ട് മുതല്‍ എട്ട് വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഈ ദിനങ്ങളിൽ ജീവനക്കാർ ചേർന്ന് ഓഫീസും പരിസരവും വൃത്തിയാക്കുകുയും അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റുകയും ചെയ്യും. അതിനു പുറമെ വിതരണ വിഭാഗം കാര്യാലയങ്ങൾ സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് സവിശേഷ പരിഗണന നൽകി അവരുടെ പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിച്ചു നൽകും.ഡിവിഷൻ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കാനും സംഗമത്തില്‍ ജനപ്രതിനിധികൾ, റെസിഡന്‍സ് അസോസിയേഷൻ പ്രതിനിധികൾ, മത, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങിയവരെ ക്ഷണിച്ച് അവരുമായി സംവദിക്കുവാനും കെഎസ്ഇബി യൂണിറ്റുകൾക്ക് നിര്‍‍ദ്ദേശമുണ്ട്. സേവനത്തിലെ പരിമിതികളും പരാതികളും തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി അഭിപ്രായ സർവ്വേ നടത്താനും, ‘ഉപഭോക്തൃ സദസ്സ് എന്ന പേരിൽ വാട്സാപ് കൂട്ടായ്മകൾ രൂപീകരിച്ച് ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്താനും പദ്ധതിയുണ്ട്.


Share our post

Kerala

കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

Published

on

Share our post

ഇടുക്കി:കൈക്കൂലി കേസില്‍ ഇടുക്കി ഡി.എം.ഒ. ഡോക്ടർ എൽ. മനോജ് അറസ്റ്റിൽ. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.വ്യാപകമായ പരാതികളുയർന്നതിനെത്തുടർന്ന് തിങ്കളാഴ്ച ഇയാളെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇയാൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്പെൻഡ് ചെയ്ത നടപടിയിൽ സ്റ്റേ വാങ്ങുകയും തുടർന്ന് ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഹോട്ടൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപയാണ് കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. ഇയാളുടെ ഡ്രൈവറുടെ ഗൂഗിൾ പേ വഴിയാണ് പണം അയച്ചു നൽകിയത്. ഡ്രൈവർ രാഹുൽ രാജിനേയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kerala

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Published

on

Share our post

ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) പുതുച്ചേരി, വിവിധ നാലുവർഷ ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി. നഴ്‌സിങ്, ബി.എസ്‌സി. അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം

അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകൾ

ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറിസയൻസസ്, അനസ്തേഷ്യാ ടെക്‌നോളജി, ബാച്ച്‌ലർ ഓഫ് ഓപ്‌റ്റോമെട്രി, കാർഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി, പെർഫ്യൂഷൻ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി.

* കോഴ്‌സുകളുടെ ദൈർഘ്യം നാലുവർഷം. ബി.എസ്‌സി. നഴ്‌സിങ്ങിൽ 24 ആഴ്ച ദൈർഘ്യമുള്ള പെയ്ഡ് ഇന്റേൺഷിപ്പും ഉൾപ്പെടും.

* ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസിൽ മൂന്നരവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകളും ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ടാകും. മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്ക് മൂന്നുവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ, ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ്.

* നഴ്‌സിങ്ങിന് 94-ഉം (ആൺകുട്ടികൾ-ഒൻപത്, പെൺകുട്ടികൾ -85), 11 അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്കായി മൊത്തം 87-ഉം സീറ്റുണ്ട്.

* അഖിലേന്ത്യാതലത്തിൽ നികത്തുന്ന സീറ്റുകളും പുതുച്ചേരി നിവാസികൾക്കു സംവരണംചെയ്ത സീറ്റുകളും ഉണ്ടാകും. രണ്ടിലും സംവരണംപാലിച്ചായിരിക്കും പ്രവേശനം.

യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച്, പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം (പട്ടിക, ഒ.ബി.സി. വിഭാഗക്കാർക്ക് 40 ശതമാനം, ജനറൽ യു.ആർ., ഇ.ഡബ്ല്യു.എസ്. വിഭാഗ ഭിന്നശേഷിവിഭാഗക്കാർക്ക് 45 ശതമാനം).31.12.2024-ന് 17 വയസ്സ് പൂർത്തിയാകണം (1.1.2008-നോ മുൻപോ ജനിച്ചവരാകണം). ഉയർന്ന പ്രായപരിധിയില്ല.നീറ്റ് യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്) 2024 യോഗ്യത നേടണം.

അപേക്ഷ

പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ jipmer.edu.in/announcement/ ലെ ലിങ്ക് വഴി ഒക്ടോബർ 24-ന് വൈകീട്ട് നാലുവരെ നടത്താം. നീറ്റ് യു.ജി. 2024 റാങ്ക്/മെറിറ്റ് അടിസ്ഥാനമാക്കി, കൗൺസലിങ്ങിന് അർഹതനേടുന്നവരുടെ പട്ടിക നവംബർ എട്ടിനകം പ്രസിദ്ധപ്പെടുത്തും.നേരിട്ടുനടത്തുന്ന കൗൺസലിങ്, പ്രവേശനം എന്നിവയുടെ തീയതി പിന്നീട് വെബ്‌സൈറ്റ് വഴി പ്രഖ്യാപിക്കും. വ്യക്തിപരമായ അറിയിപ്പ് അയക്കുന്നതല്ല. ക്ലാസുകൾ നവംബർ 25-ന് തുടങ്ങും.

സീറ്റ് ഉപേക്ഷിച്ചാൽ പിഴ

ആദ്യ കൗൺസലിങ്ങിൽ സീറ്റ് സ്വീകരിച്ചശേഷം അന്തിമ കൗൺസലിങ്ങിനു മുൻപ്‌ സീറ്റ് വേണ്ടെന്നുവെച്ചാൽ പിഴയായി 10,000 രൂപ അടയ്ക്കണം.ഫൈനൽ കൗൺസലിങ് കഴിഞ്ഞ് ആദ്യ അക്കാദമിക് വർഷത്തിന് അവസാനംവരെ സീറ്റ് ഒഴിഞ്ഞാൽ 25,000 രൂപയും രണ്ടാം അക്കാദമിക് വർഷം മുതൽ നാലാം അക്കാദമിക് വർഷംവരെ സീറ്റ് ഒഴിഞ്ഞാൽ 50,000 രൂപയും പിഴ അടയ്ക്കേണ്ടിവരും. അടച്ച തുക ആർക്കും തിരികെലഭിക്കില്ല.

അക്കാദമിക് ഫീ

പ്രതിവർഷ അക്കാദമിക്/ട്യൂഷൻ ഫീസ് 1200 രൂപ. മറ്റു ഫീസുകൾ: അഡ്മിഷൻ ഫീ-2500 രൂപ, ഐഡന്റിറ്റി കാർഡ്-150 രൂപ, കോഷൻഡിപ്പോസിറ്റ്-3000 രൂപ (എല്ലാം ഒറ്റത്തവണ); ജിപ്മർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഫീ-1000 രൂപ, ലേണിങ് റിസോഴ്‌സസ് ഫീ-2000 രൂപ, കോർപസ് ഫണ്ട് ഓൺ അക്കാദമിക് ഫീ-60 രൂപ, സ്റ്റുഡന്റ് ഇൻഫർമേഷൻ ഡീറ്റെയിൽസ്-1500 രൂപ (എല്ലാം പ്രതിവർഷം). നീറ്റ് യു.ജി. 2024 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


Share our post
Continue Reading

Kerala

കോഴിക്കോട് ഹോട്ടലിനു സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Published

on

Share our post

കോഴിക്കോട്: മയക്കുമരുന്നുമായി യുവാവ് പോലീസിന്റെ പിടിയിൽ. ഫറോക്ക് സ്വദേശി ഷാഹുൽഹമീദിനെയാണ് 400 ഗ്രാം ഹാഷിഷുമായി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ കീഴിലുള്ള DANSAF സ്‌ക്വാഡും ടൗൺ പോലീസും സംയുക്തമായി പിടികൂടിയത്.കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടന്നുവരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൗത്ത് ബീച്ചിലെ ഒരു ഹോട്ടലിനുസമീപത്ത് വെച്ച് പ്രതിയെ പിടികൂടിയത്.ഉത്തരേന്ത്യയിൽ നിന്നും ട്രെയിൻമാർഗ്ഗം കേരളത്തിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് പിടിയിലായ ഷാഹുൽ ഹമീദ്. പിടികൂടിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.


Share our post
Continue Reading

Kerala3 mins ago

കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

Kerala1 hour ago

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Kerala1 hour ago

കോഴിക്കോട് ഹോട്ടലിനു സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Kerala1 hour ago

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Kerala2 hours ago

ഫീച്ചര്‍ ഫോണ്‍ വഴി യു.പി.ഐ ഇടപാട്: പരിധി വര്‍ധിപ്പിച്ചു

Kannur2 hours ago

വേഗതയേറിയ മാജിക് ഗിന്നസ് റെക്കോഡുമായി ആൽവിൻ റോഷൻ

Kannur4 hours ago

ചന്ദനക്കടത്ത്: എട്ട് പേർ പിടിയിൽ

Kannur4 hours ago

ഓർമമഴ നനയാം ഈ ഓലക്കുടയിൽ

Kannur4 hours ago

അംഗപരിമിതരായ വ്യക്തികള്‍ക്ക് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

Breaking News5 hours ago

തിരുവോണം ബമ്പർ; ഇതാണ് ആ ഭാ​ഗ്യനമ്പർ TG-434222, ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!