Kannur
സൂപ്പറാകാൻ കണ്ണൂർ, അഭിമാനമായി കെൽട്രോൺ; രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം സജ്ജം

കണ്ണൂർ: രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം കണ്ണൂർ കെൽട്രോണിൽ സജ്ജമായി. 42 കോടി രൂപ ചെലവുവരുന്ന പദ്ധതിയിൽ 18 കോടി രൂപയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്. പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച സൂപ്പർ കപ്പാസിറ്ററുകൾ വിപണിയിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെൽട്രോൺ കോംപണന്റ് കോംപ്ലക്സ്. ഇതോടെ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഉത്പാദകരായി കെൽട്രോൺ മാറി.സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) സാങ്കേതികസഹായത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. ഐ.എസ്.ആർ.ഒ.യെ കൂടാതെ സി-മെറ്റ്, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.) എന്നിവയുമായി കെൽട്രോൺ വർഷങ്ങളായി സഹകരിച്ചുവരികയാണ്.
നാലുകോടി രൂപ ചെലവിൽ നിർമിച്ച ഡ്രൈ റൂമുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുൾപ്പെടെയുള്ള യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മൂന്നുമുതൽ 500 ഫാരഡ് വരെയുള്ള സൂപ്പർ കപ്പാസിറ്ററുകളാണ് നിർമിക്കുക. ജി.എസ്.ടി.ക്കുപുറമെ 25 രൂപ മുതൽ 1,450 വരെയാവും വിപണിവില. ഒരുദിവസം 2,000 എണ്ണം നിർമിക്കാനാകും. നാലാംവർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്നുകോടി ലാഭവുമാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് സൂപ്പർ കപ്പാസിറ്റർ?
ബാറ്ററി തീർന്ന ബൈക്കിൽ കുറച്ചുസമയത്തേക്ക് തുടങ്ങി ബഹിരാകാശവാഹനങ്ങളിൽവരെ സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിക്കാം. ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണിവ. സംഭരണശേഷി സാധാരണ കപ്പാസിറ്ററുകളെ അപേക്ഷിച്ച് വളരെ ഉയർന്നതും കുറഞ്ഞ വോൾട്ടേജ് പരിധിയുള്ളതുമാണ്. ബാറ്ററികളെ അപേക്ഷിച്ച് വളരെവേഗം ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനുമാകും.റീചാർജ് ചെയ്യാവുന്ന ബാറ്ററികളേക്കാൾ കൂടുതൽ ചാർജ്/ഡിസ്ചാർജ് സൈക്കിളുകൾ കൈകാര്യംചെയ്യാം. മില്ലി-വാട്ട് വൈദ്യുതി ആവശ്യങ്ങൾ മുതൽ നൂറുകണക്കിന് കിലോവാട്ട് വൈദ്യുതി ആവശ്യങ്ങൾക്കുവരെ ഉപകരിക്കും. ഓട്ടോമോട്ടീവ്, റിന്യൂവബിൾ എനർജി, ഇലക്ട്രിക് വാഹനം, എനർജി മീറ്റർ, ഇൻവെർട്ടറുകൾ എന്നിവയിൽ ഉപയോഗിക്കാം.പ്രതിരോധ ഉപകരണങ്ങളിലും പ്രയോജനപ്പെടുത്താം. ഈ സാധ്യതകൾ കണ്ടാണ് ഐ.എസ്.ആർ.ഒ., ഡി.ആർ.ഡി.ഒ. തുടങ്ങിയ സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കുന്നത്. വിവിധ എൻജിനിയറിങ് കോളേജുകളും ഈ സാധ്യത ഉപയോഗപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
വലിയ സാധ്യത
ബാറ്ററികൾക്കുപകരം സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിക്കുന്ന പ്രവണത കൂടിവരുകയാണ്. തണുപ്പുരാജ്യങ്ങളിൽ പ്രത്യേകിച്ചും. വൈദ്യുതവാഹനങ്ങളിലും ഉപയോഗിക്കുന്നു.ബഹിരാകാശ, പ്രതിരോധ മേഖലകളിൽ വലിയ സാധ്യതയാണുള്ളത്. 10 വർഷത്തോളം നീണ്ട ഗവേഷണത്തിനുശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലിറക്കിയത്. ഇത് വിജയം കണ്ടത് ആത്മവിശ്വാസം വർധിപ്പിച്ചു. ആവശ്യക്കാർ വന്നുതുടങ്ങിയിട്ടുണ്ട്.-കെ.ജി.കൃഷ്ണകുമാർ (മാനേജിങ് ഡയരക്ടർ, കെൽട്രോൺ കോംപണന്റ് കോംപ്ലക്സ്, കണ്ണൂർ).
Kannur
ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ


കണ്ണൂർ: ചന്ദനം സ്കൂട്ടിയില് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്, 6.5 കിലോഗ്രാം ചെത്ത് പൂളുകള് എന്നിവ സ്കൂട്ടിയില് കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Kannur
ജില്ലയില് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില് ഡോക്ടർമാരുടെ താല്ക്കാലിക ഒഴിവ്


ജില്ലയില് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില് നിലവിലുള്ള ഡോക്ടര്മാരുടെ ഒഴിവുകളില് താല്ക്കാലിക നിയമനം നടത്തുന്നു.താല്പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള് ടി.സി.എം.സി/കെ.എം.സി രജിസ്ട്രേഷന് അടക്കമുള്ള സര്ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില് രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല് ഓഫീസില് നേരിട്ട് ഹാജരാകണം. സര്ട്ടിഫിക്കറ്റുകള് പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന് ഇന്റര്വ്യൂവിലൂടെയായിരിക്കും നിലവില് ഉള്ള ഒഴിവുകളില് നിയമിക്കുക. മാര്ച്ച് ഒന്ന് മുതല് അപേക്ഷകൾ സ്വീകരിക്കും. ഫോണ് : 0497 2700709
Kannur
ഫര്മസിസ്റ്റ്, ആംബുലന്സ് ഡ്രൈവര് ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില് തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില് എല്.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്മസിസ്റ്റ്, ആംബുലന്സ് ഡ്രൈവര് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില് ഒന്ന് മുതല് 2026 മാര്ച്ച് 31 വരെ ഒരു വര്ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്സ് ഡ്രൈവര് തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ് : 0490 2342710
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്