ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ യങ് പ്രൊഫഷണലുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

യങ് പ്രൊഫഷണല്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍ (ഡിഐസി). പത്ത് ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഡല്‍ഹിയിലാകും ജോലി. 32 വയസ്സാണ് പ്രായപരിധി. രണ്ട് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം.സാങ്കേതിക സംബന്ധിയായ വിഷയങ്ങളില്‍ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്ക്/ എം.ടെക്ക്/ എം.ബി.എ/ എം.സിഎ യോഗ്യതയായി കണക്കാക്കപ്പെടും. കംപ്യൂട്ടര്‍ സയന്‍സ്, എ.ഐ, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവയില്‍ പരിജ്ഞാനമുള്ളവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കും.