Kerala
ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ മൂന്നാഴ്ചക്കകം ലഭ്യമാക്കണം-ഹൈക്കോടതി
20 രൂപയുടെയും 50 രൂപയുടെയുമടക്കം ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ മൂന്നാഴ്ചക്കകം ലഭ്യമാക്കണമെന്ന് ഹൈകോടതി. 50 രൂപയുടെ ആറുലക്ഷം മുദ്രപ്പത്രങ്ങൾ ലഭ്യമാക്കാനും കെട്ടിക്കിടക്കുന്ന 20 രൂപയുടെ മുദ്രപ്പത്രങ്ങളുടെ പുനർമൂല്യനിർണയം നടത്തി വിതരണം ചെയ്യാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് മലപ്പുറം ചേളാരി സ്വദേശി പി. ജ്യോതിഷ് നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.നാസിക് സെൻട്രൽ സെക്യൂരിറ്റി പ്രസിൽ ആറുലക്ഷം മുദ്രപ്പത്രങ്ങൾ വിതരണത്തിന് തയാറാണെന്നും മുദ്രപ്പത്രക്ഷാമം പരിഹരിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയെങ്കിലും സ്റ്റാമ്പ് പേപ്പറുകൾ പ്രിന്‍റ് ചെയ്യുന്ന നാസിക് പ്രസിലേക്ക് സംസ്ഥാന സർക്കാർ ആറുമാസമായി ഓർഡർ കൊടുത്തിട്ടില്ലെന്ന വിവരാവകാശ രേഖയടക്കം ഹരജിക്കാരൻ ഹാജരാക്കിയിരുന്നു.500 രൂപക്ക് താഴെയുള്ള സ്റ്റാമ്പ് പേപ്പറുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ജനന-മരണ സർട്ടിഫിക്കറ്റുകൾ, ബോണ്ടുകൾ, സെയിൽ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾക്ക് 10, 20, 50, 100 തുടങ്ങിയ ചെറിയ തുകക്കുള്ള മുദ്രപ്പത്രങ്ങളാണ് വേണ്ടത്.
Kerala
249 കായിക താരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിയമനം നൽകി സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം : 249 കായിക താരങ്ങള്‍ക്ക് നിയമനം നൽകി സർക്കാർ ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്‍കിയിട്ടുള്ളതിനാല്‍ 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ 5 ഒഴിവുകള്‍ കുറയ്ക്കും.
ധനസഹായം
2018ലെ പ്രളയക്കെടുതിയില്‍ കണ്ണൂര്‍ ഇരിട്ടി താലൂക്ക് വിളമന വില്ലേജിലെ പായം ഗ്രാമപഞ്ചായത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിന് 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിര്‍മ്മാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും.കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി കാളാണ്ടി താഴം മനത്താനത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 31.5.2024 ന് വിഷവാതകം ശ്വസിച്ച് മരണപ്പെട്ട അശോകന്‍റെ ഭാര്യ റീനക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. ഇതേ സംഭവത്തില്‍ മരണപ്പെട്ട റിനീഷിന്‍റെ ഭാര്യ പി.പി ശരണ്യക്കും അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും.
Kerala
സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ മലയാളി അറസ്റ്റിൽ
ചെന്നൈ : സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ, മലയാളിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ സിറ്റി പൊലീസ്. കണ്ണൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സിനിമയിൽ മേക്കപ്പ് ആർടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം മുങ്ങിയെന്നാണ് പരാതി. പണം ബാങ്ക് അക്കൌണ്ടിൽ എത്തിയതോടെ ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങി. യുവതി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്, രാവിലെ ബംഗ്ലൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിൽ ഇയാളെ എടുത്തത്. മൊബൈൽ ഫോണുകളും എ.ടി.എം കാർഡുകളും ചെക്ക് ബുക്കുകളും ഇയാളിൽ നിന്ന് കണ്ടെത്തിയതായും കോയമ്പത്തൂർ പൊലീസ് അറിയിച്ചു.
Kerala
ചൈനയിൽ കൃത്രിമ സൂര്യനും; പരീക്ഷണം വിജയം, സൂര്യനേക്കാൾ ഏഴിരട്ടി ചൂട്, ജ്വലിച്ചത് 18 മിനിറ്റോളം
ബൈജിങ്: പരീക്ഷണശാലയിൽ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്. 15 ദശലക്ഷം ഡിഗ്രി സെൽഷ്യസാണ് സൂര്യന്റെ കേന്ദ്രത്തിലെ താപനില. ഇതിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ താപത്തിലാണ് ചൈനയുടെ കൃത്രിമ സൂര്യൻ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.അണുസംയോജന പ്രക്രിയയിലൂടെയാണ് (ന്യൂക്ലിയാർ ഫ്യൂഷൻ) കൃത്രിമ സൂര്യനെ വൻതോതിലുള്ള ഊർജ്ജനിലയിലെത്തിച്ചത്. യഥാർഥ സൂര്യനിലും അണുസംയോജന പ്രക്രിയയിലൂടെയാണ് താപം ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള ശ്രമത്തിലാണ് ചൈന.
കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെൻ്റൽ അഡ്വാൻസ്‌ഡ് സൂപ്പർകണ്ടക്റ്റിങ് ടോകാമാക് (EAST) എന്ന പരീക്ഷണശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്. ഹൈഡ്രജൻ, ഡ്യുട്ടീരിയം ഗ്യാസ് എന്നിവയാണ് ഇതിൽ ഇന്ധനമായി ഉപയോഗിച്ചത്.വൻതോതിലുള്ള ഊർജ്ജോൽപ്പാദന പ്രക്രിയയാണ് സൂര്യനിൽ നടക്കുന്നത്. ഇതിന് സമാനമായ പ്രക്രിയ നിയന്ത്രിതമായി പരീക്ഷണശാലകളിൽ നടപ്പാക്കാനായാൽ ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിൻ്റെ ഭാഗമായാണ് ഇത്തരം പരീക്ഷണങ്ങൾ.2035ഓടെ ആദ്യത്തെ വ്യാവസായിക പ്രോട്ടോടൈപ്പ് ഫ്യൂഷൻ റിയാക്‌ടർ (അഥവാ കൃത്രിമ സൂര്യൻ) നിർമിക്കാനും 2050ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് ഒരുക്കാനുമാണ് ചൈനീസ് ന്യൂക്ലിയർ കോർപറേഷൻ പദ്ധതിയിടുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു