വോളിബോളിൽ നേട്ടം കൊയ്ത് ജിമ്മിയുടെ നാട്ടിൽ നിന്നും സഹോദരിമാർ

ആൻ മരിയയും എയ്‌ഞ്ചെൽ ട്രീസയും
പേരാവൂർ : വോളിബോളിൽ നേട്ടം കൊയ്ത് സഹോദരിമാർ. പേരാവൂർ മടപ്പുരച്ചാൽ സ്വദേശികളായ ആൻ മരിയയും എയ്ഞ്ചൽ ട്രീസയുമാണ്വോളീബോളിൽ നാടിന്റെ അഭിമാനമായി മാറുന്നത്. സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ എടത്തൊട്ടി നവജ്യോതി ഇഗ്ലീഷ് മീഡിയം സ്‌കൂൾ ടീമംഗമായ ആൻമരിയ ഹരിയാനയിൽ നടക്കുന്ന സി.ബി.എസ്.ഇ ദേശിയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. സഹോദരി എയ്ഞ്ചൽ ട്രീസ സ്‌കൂൾ ഗെയിംസ് ജൂനിയർ ഗേൾസ് സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും യോഗ്യത നേടി. ഇരിട്ടി ഉപജില്ലയിൽ നിന്ന് സംസ്ഥാന വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ അണ്ടർ 17 ഗേൾസ് ടീമിൽ നിന്ന് സെലക്ഷൻ ലഭിച്ച ഏക താരമാണ് എയ്ഞ്ചൽ ട്രീസ. പേരാവൂർ മടപ്പുരച്ചാലിലെ ഉറുമ്പയ്ക്കൽ ജിപ്‌സൺ ജേക്കബ്, ബിൻസി ജിപ്‌സൺ ദമ്പതികളുടെ മക്കളാണ് ഇരുവരും. ആൻ മരിയ എടത്തൊട്ടി നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും എയ്ഞ്ചൽ ട്രീസ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് പ്ലസ് വൺവിദ്യാർത്ഥിനിയുമാണ്. ഭാവിയിൽ ഇന്ത്യൻ ജെഴ്‌സിയിൽ കളിക്കണമെന്നാണ് സഹോദരിമാരുടെ ആഗ്രഹം. പേരാവൂർജിമ്മി ജോർജ് വോളിബോൾ അക്കാദമിയിൽ കോച്ച് കെ.ജെ.സെബാസ്റ്റ്യന്റെ കീഴിലാണ് ഇരുവരും പരിശീലനം നേടുന്നത്.