പുഷ്പൻ്റെ സംസ്കാരം നാളെ; കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂർ: കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കും. പുഷ്പന്‍റെ മൃതശരീരം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്ന് നാളെ രാവിലെ 8 മണിക്ക് വിലാപയാത്രയായി പുറപ്പെടും. റോഡിന്‍റെ ഇരുഭാഗങ്ങളിലുള്ളവര്‍ക്കും കാണുന്ന തരത്തിലുള്ള വാഹനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. കോഴിക്കോട്, എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹി പാലം, പുന്നോല്‍ വഴി 10 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കും. 10 മുതല്‍ 11.30 വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് ശേഷം പള്ളൂര്‍ വഴി ചൊക്ലി രാമവിലാസം സ്കൂളില്‍ എത്തിക്കും. 12 മണി മുതല്‍ വൈകുന്നേരം 4.30 വരെ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് ചൊക്ലി മേനപ്രം വീട്ടു പരിസരത്ത് സംസ്കരിക്കും.