കണ്ണൂര്‍ ദസറ ലോഗോ പ്രകാശനം ചെയ്തു

Share our post

കണ്ണൂർ: കണ്ണൂർ ദസറ 2024 ൻ്റെലോഗോ പ്രകാശനവും പ്രോഗ്രാം റിലീസിംഗും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍ നിർവഹിച്ചു.പ്രകൃതി പരിസ്ഥിതി സംരക്ഷണം മാനദണ്ഡമാക്കി ക്ഷണിച്ച തലവാചകത്തിന് അനുസൃതമായ ലോഗോയാണ് തയാറാക്കിയത്. ഇതോടൊപ്പം ഒൻപതു ദിവസങ്ങളിലായി നടക്കുന്ന മെഗാ ഇവൻ്റുകളടക്കമുള്ള പ്രോഗ്രാമുകളുടെ റിലീസിംഗും മേയർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഷമിമ ടീച്ചർ, വി.കെ ശ്രീലത,സിയാദ് തങ്ങള്‍, ഷാഹിന മൊയ്തിൻ , സുരേഷ് ബാബു എളയാവൂർ, കൗണ്‍സിലർമാരായ കെ.പി. അബ്ദുല്‍ റസാഖ്, എൻ. ഉഷ , സാബിറ ടീച്ചർ, എന്നിവരും കെ സിരാജൻ മാസ്റ്റർ , നാരായണൻ മാസ്റ്റർ, അഡ്വ. അബ്ദുല്‍ റസാഖ് എന്നിവർ സംസാരിച്ചു .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!